Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീനക്കടുത്ത്...

മദീനക്കടുത്ത് വാഹനാപകടം; മലയാളി ദമ്പതികളും മകളും മരിച്ചു

text_fields
bookmark_border
മദീനക്കടുത്ത് വാഹനാപകടം; മലയാളി ദമ്പതികളും മകളും മരിച്ചു
cancel

ജിദ്ദ: മദീനക്കടുത്ത് മലയാളി കുടുംബം വാഹനാപകടത്തിൽ പെട്ട് മൂന്ന് പേർ മരിച്ചു. മലപ്പുറം പറമ്പിൽപീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്ദുൽ റസാഖ് (49), ഭാര്യ ഫാസില (38), മകൾ ഏഴ് വയസുകാരി ഫാത്തിമ റസാൻ എന്നിവരാണ് മരിച്ചത്.

ഇവരോടൊപ്പമുണ്ടായിരുന്ന മൂത്ത മകൾ പരിക്കുകളോടെ ആശുപത്രിയിലാണ്. മദീന സന്ദർശനം കഴിഞ്ഞു ത്വാഇഫിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് ശനിയാഴ്ച വൈകുന്നേരം മദീനയിൽ നിന്നും ജിദ്ദ റോഡിൽ 200 കിലോമീറ്റർ അകലെ അംന എന്ന സ്ഥലത്ത് വെച്ച് അപകടത്തിൽ പെട്ടത്. ത്വാഇഫിലെ അൽഗാംദി മൊത്തവ്യാപാര കേന്ദ്രത്തിൽ അക്കൗണ്ടായി ജോലിചെയ്യുകയായിരുന്നു മരിച്ച അബ്ദുൽ റസാഖ്. ദീർഘനാളായി ഇദ്ദേഹത്തിന്റെ കുടുംബം സൗദിയിലുണ്ട്.

നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും സന്നദ്ധ സംഘടന പ്രവർത്തകരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident saudi
Next Story