വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പെടെ മൂന്നു മരണം
text_fieldsഅബ്ദുൽ ഖാദർ, ബാരുൺ ഭാഗ്ദി
റിയാദ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പെടെ മൂന്നു മരണം. തായിഫിൽനിന്ന് റാനിയയിലേക്കുള്ള യാത്രക്കിടെയുണ്ടായ അപകടത്തിൽ ആലുവ വെളിയത്തുനാട് സ്വദേശി കണ്ണചാരുപറമ്പിൽ അബ്ദുൽ ഖാദറും പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ബാരുൺ ഭാഗ്ദിയും ഒരു സൗദി പൗരനുമാണ് മരിച്ചത്. മലയാളിയും ബംഗാളിയും സഞ്ചരിച്ച പിക്അപ് വാനും സൗദി പൗരൻ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. മൃതദേഹങ്ങൾ തായിഫ് കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് പന്തളം ഷാജിയുടെ നേതൃത്വത്തിൽ നവോദയ തായിഫ് കമ്മിറ്റി രംഗത്തുണ്ട്.

