Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമണിക്കൂറുകൾക്കുള്ളിൽ...

മണിക്കൂറുകൾക്കുള്ളിൽ മൂന്ന്​ ബാലിസ്റ്റിക് മിസൈലുകളും 23 ഡ്രോണുകളും: റിയാദിനും റുബ്അൽ ഖാലിക്കും നേരെയുണ്ടായ ആക്രമണശ്രമങ്ങൾ പരാജയപ്പെടുത്തി

text_fields
bookmark_border
മണിക്കൂറുകൾക്കുള്ളിൽ മൂന്ന്​ ബാലിസ്റ്റിക് മിസൈലുകളും 23 ഡ്രോണുകളും: റിയാദിനും റുബ്അൽ ഖാലിക്കും നേരെയുണ്ടായ ആക്രമണശ്രമങ്ങൾ പരാജയപ്പെടുത്തി
cancel

റിയാദ്: അയൽ രാജ്യങ്ങളെ ആക്രമിച്ചതിന് പ്രസിഡന്റ്​ മസൂദ് പെഷസ്കിയാന്റെ ക്ഷമാപണ പ്രസ്​താവന പുറത്തുവരുന്നതിന്​ തൊട്ടുമുമ്പ്​ സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളെ ലക്ഷ്യംവെച്ച വൻ വ്യോമാക്രമണ ശ്രമങ്ങളെ പ്രതിരോധ മന്ത്രാലയം വിജയകരമായി ചെറുത്തു. ആകെ മൂന്ന്​ ബാലിസ്റ്റിക് മിസൈലുകളും 23 ഡ്രോണുകളുമാണ് പ്രതിരോധ സേന വെടിവെച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

ശനിയാഴ്ച തന്നെ നടന്ന ഓപറേഷനുകളിൽ ഷെയ്ബ എണ്ണപ്പാടം ലക്ഷ്യമാക്കി റുബ്അൽ ഖാലി മേഖലയിലേക്കു വന്ന നാല്​ ഡ്രോണുകൾ തകർത്തു. ഇതിനുപുറമെ, അൽ ഖർജിലെ അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമിട്ടെത്തിയ രണ്ട്​ ബാലിസ്റ്റിക് മിസൈലുകളും റിയാദ് നഗരത്തിന് കിഴക്ക് ഭാഗത്ത് ഒരു ഡ്രോണും തകർത്തതായി വക്താവ് വ്യക്തമാക്കി. മറ്റൊരു ഡ്രോൺ കൂടി റുബ്അൽ ഖാലിയിൽവെച്ച് വെടിവെച്ചിട്ടു.

റുബ്അൽ ഖാലി മേഖലയിൽവെച്ച് ഷെയ്ബ എണ്ണപ്പാടത്തിന് നേരെ വന്ന നാല്​ ഡ്രോണുകളും പിന്നീട് മറ്റൊരു ഘട്ടത്തിൽ ആറ്​ ഡ്രോണുകളും തകർത്തു. തുടർന്നുണ്ടായ നീക്കങ്ങളിൽ നാല്​ ഡ്രോണുകൾ കൂടി ഇതേ മേഖലയിൽവെച്ച് നിർവീര്യമാക്കി. അമീർ സുൽത്താൻ എയർബേസിന് നേരെ വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈൽ വിജയകരമായി തകർത്തു. റിയാദ് നഗരത്തിന് കിഴക്കുഭാഗത്ത് ഒരു ഡ്രോണും റുബ്അൽ ഖാലിയിൽ രണ്ട് ഡ്രോണുകളും പ്രതിരോധ സേന തകർത്തു.

കഴിഞ്ഞ ദിവസം റിയാദി​ന്റെ കിഴക്ക്, വടക്കുകിഴക്ക് ഭാഗങ്ങൾ, അൽ ഖർജ് ഗവർണറേറ്റിന്റെ കിഴക്കൻ പ്രദേശം, അമീർ സുൽത്താൻ എയർബേസ് എന്നിവിടങ്ങൾ ലക്ഷ്യമാക്കി തൊടുത്ത ആറ്​ ഡ്രോണുകളും അഞ്ച്​ ബാലിസ്റ്റിക്-ക്രൂയിസ് മിസൈലുകളും പ്രതിരോധ മന്ത്രാലയം തകർത്തതായും വക്താവ് കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സുരക്ഷക്കും തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്കും നേരെ നടന്ന ഈ ഭീകരാക്രമണ ശ്രമങ്ങളെല്ലാം സൗദി വ്യോമ പ്രതിരോധ സേന പരാജയപ്പെടുത്തിയതായി ഔദ്യോഗിക വാർത്തക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newssaudhi arabiaIsrael Iran War
News Summary - Three ballistic missiles and 23 drones in a matter of hours: Attack attempts on Riyadh and Rub'al Khali foiled
Next Story