Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക കെ.​എം.​സി.​സി...

മ​ക്ക കെ.​എം.​സി.​സി മെ​ഗാ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് ഒ​ഴു​കി​യെ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ

text_fields
bookmark_border
മ​ക്ക കെ.​എം.​സി.​സി മെ​ഗാ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് ഒ​ഴു​കി​യെ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ
cancel
camera_alt

കെ.​എം.​സി.​സി മ​ക്ക ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മെ​ഗാ ഇ​ഫ്താ​ർ

സം​ഗ​മം

മ​ക്ക: വ​ർ​ഷ​ങ്ങ​ളാ​യി കെ.​എം.​സി.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി റ​മ​ദാ​നി​ലെ ര​ണ്ടാ​മ​ത്തെ വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​റു​ള്ള മെ​ഗാ ഇ​ഫ്‌​താ​ർ സം​ഗ​മം ഈ ​വ​ർ​ഷ​വും സ​ഘ​ടി​പ്പി​ച്ചു. ഷ​റാ​യ അ​ൽ​ശു​മൂ​ഹ് ഓ​പ്പ​ൺ മൈ​താ​നി​യി​ൽ ന​ട​ന്ന മെ​ഗാ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് ആ​യി​ര​ങ്ങ​ളാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. മ​ക്ക​യി​ലെ വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ പ്ര​മു​ഖ​രും, സ്ഥാ​പ​ന മേ​ധാ​വി​ക​ളും, വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളും, കെ.​എം.​സി.​സി മ​ക്ക ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള 20 ഏ​രി​യ ക​മ്മി​റ്റി​യി​ലെ പ്ര​വ​ർ​ത്ത​ക​രും മ​റ്റ് സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ളു​ടെ സാ​നി​ധ്യം കൊ​ണ്ട് മ​ക്ക കെ.​എം.​സി.​സി​യു​ടെ ഇ​ഫ്‌​താ​ർ സം​ഗ​മം പ്ര​വാ​സ​ലോ​ക​ത്തി​ന് ന​വ്യാ​നു​ഭ​വ​മാ​യി.

വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തു​ന്ന ഇ​ഫ്താ​ർ സം​ഗ​മം സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും മ​ക്ക​യി​ലെ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ​യും ഒ​രു മെ​ഗാ ഒ​ത്തു​ചേ​ര​ൽ കൂ​ടി​യാ​ണ്. ഓ​രോ വ​ർ​ഷ​വും ഇ​ഫ്‌​താ​ർ സം​ഗ​മം ക​ഴി​ഞ്ഞ് പി​രി​യു​മ്പോ​ൾ അ​ടു​ത്ത വ​ർ​ഷ​വും സം​ഗ​മ​ത്തി​ൽ പ​ങ്ക്ചേ​രും എ​ന്ന് പ​റ​ഞ്ഞാ​ണ് ഓ​രോ​രു​ത്ത​രും പി​രി​യാ​റു​ള്ള​ത്.

പ്ര​സി​ഡ​ന്റ്‌ കു​ഞ്ഞി​മോ​ൻ കാ​ക്കി​യ, ചെ​യ​ർ​മാ​ൻ സു​ലൈ​മാ​ൻ മാ​ളി​യേ​ക്ക​ൾ, ട്ര​ഷ​റ​ർ മു​സ്ത​ഫ മു​ഞ്ഞ​ക്കു​ളം, മു​സ്ത​ഫ മ​ല​യി​ൽ, നാ​സ​ർ കി​ൻ​സാ​റ, എം.​സി നാ​സ​ർ, കു​ഞ്ഞാ​പ്പ പൂ​ക്കോ​ട്ടൂ​ർ, അ​ൻ​സാ​ർ കൊ​ണ്ടോ​ട്ടി, സി​ദ്ധീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, ഷാ​ഹി​ദ് പ​രേ​ട​ത്ത്, നാ​സ​ർ ഉ​ണ്ണി​യാ​ൽ, ഷ​മീ​ർ ബ​ദ​ർ കെ​ട്ടു​ക്ക​ര തു​ട​ങ്ങി​യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ക്ക കെ.​എം.​സി.​സി​യു​ടെ വി​വി​ധ ഏ​രി​യ നേ​താ​ക്ക​ളും, വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​ക​ളി​ൽ നി​ന്ന് തി​ര​ഞ്ഞ​ടു​ത്ത 300 ല​ധി​കം വ​രു​ന്ന വ​ള​ൻ​റി​യ​ർ വി​ങ്ങു​മാ​ണ് പ്ര​വാ​സ​ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി മെ​ഗാ ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ന് സ്വ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsgatheringMecca KMCCmega iftar
News Summary - Thousands flock to Mecca KMCC mega Iftar gathering
Next Story