കാലാവധി തീർന്ന വിസിറ്റ് വിസക്കാർക്ക് രാജ്യം വിടാൻ അവസരം; 30 ദിവസത്തെ സാവകാശം
text_fieldsറിയാദ്: സന്ദർശന വിസയിലെത്തി വിസ കാലാവധി കഴിഞ്ഞ് സൗദിയിൽ കഴിയുന്നവർക്ക് ആശ്വാസം. രാജ്യം വിടാൻ വിസയുടെ കാലാവധി ഒരു മാസം നീട്ടിക്കൊണ്ട് സൗദി പാസ്പോർട്ട് ഡയറക്ടറ്റേ് നടപടി ആരംഭിച്ചു. എല്ലാ തരത്തിലുമുള്ള സന്ദർശന വിസക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. വെള്ളിയാഴ്ച (ജൂൺ 27) മുതൽ ഒരു മാസത്തേക്കാണ് ആനുകൂല്യം. ഒരു മാസത്തേക്ക് വിസ നീട്ടാനുള്ള ഫീസും കാലാവധി കഴിഞ്ഞതിനുള്ള പിഴയും നൽകണം.
ആഭ്യന്തര മന്ത്രാലയത്തിെൻറ അബ്ഷിർ ഇ-സർവിസസ് പ്ലാറ്റ്‌ഫോമിലെ ‘തവാസുൽ’ സർവിസിലാണ് വിസ നീട്ടുന്നതിനുള്ള അപേക്ഷ നൽകേണ്ടത്. 30 ദിവസത്തിനുള്ളിൽ ഈ നടപടികൾ പൂർത്തീകരിച്ച് രാജ്യം വിടണം. ഇത് നിലവിൽ സൗദിയിൽ നിശ്ചിത സമയത്തിനകം തിരിച്ചുപോകാനാവാതെ കുടുങ്ങിയ മുഴുവൻ വിസിറ്റ് വിസക്കാർക്ക് ആശ്വാസം നൽകുന്നതാണ്.
കാലാവധി കഴിഞ്ഞ ഏത് വിസിറ്റ് വിസകളും തവാസുൽ സേവനം വഴി പുതുക്കാം. സിംഗിൾ, മൾട്ടിപ്പിൾ സന്ദർശന വിസകളെല്ലാം ഇത്തരത്തിൽ പുതുക്കാനാകും. ഇതിന് അപേക്ഷ നല്‍കേണ്ടത് വിസയുടെ സ്‌പോണ്‍സര്‍മാരാണ്. അതായത് സൗദിയിൽ റസിഡൻസ് സ്റ്റാറ്റസിലുള്ള ആരാണോ വിസ എടുത്തത് അയളാണ് സ്പോൺസർ. ബിസിനസ്, വർക്ക്, ഫാമിലി വിസിറ്റ്, സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ തുടങ്ങി കാലാവധി തീര്‍ന്ന എല്ലായിനം വിസകളിലും സൗദിയിൽ കഴിയുന്നവര്‍ക്ക് പുതിയ നിയമത്തിെൻറ ആനുകൂല്യത്തിൽ നിയമാനുസൃതം രാജ്യം വിടാന്‍ സാധിക്കും. ഫീസും പിഴയും അടയ്ക്കലും പുതുക്കലും എല്ലാം ഓണ്‍ലൈനായി തന്നെ ചെയ്യാം. ഇതിനായി ഒരു വകുപ്പിനെയും നേരിട്ട് സമീപിക്കേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

