ലോകകേരള സഭയിൽ പങ്കെടുത്തവരെ ആദരിച്ചു
text_fieldsലോകകേരള സഭയിൽ പങ്കെടുത്തവരെ നവയുഗം ആദരിച്ചപ്പോൾ
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽനിന്നും കഴിഞ്ഞ ലോകകേരള സഭയിൽ പങ്കെടുത്ത അംഗങ്ങൾക്ക് നവയുഗം കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
പവനൻ മൂലയ്ക്കൽ, സുനിൽ മഹമ്മദ്, മാത്യു ജോസഫ്, ജമാൽ വില്യാപ്പള്ളി, നന്ദിനി മോഹൻ, സോഫിയ ഷാജഹാൻ എന്നിവരെ പൊന്നാട നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറയും കേന്ദ്രകമ്മിറ്റി അംഗം സംഗീത സന്തോഷും ഉപഹാരം സമ്മാനിച്ചു. പ്രസിഡൻറ് ജമാൽ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. മജീദ് കൊടുവള്ളി, അസ്ലം ഫറോഖ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

