Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഏഴ്​ വയസ്സിനു...

ഏഴ്​ വയസ്സിനു മുകളിലുള്ളവർക്ക്​ ഇരുഹറമുകളിൽ പ്രവേശിക്കാൻ അനുമതി

text_fields
bookmark_border
ഏഴ്​ വയസ്സിനു മുകളിലുള്ളവർക്ക്​ ഇരുഹറമുകളിൽ പ്രവേശിക്കാൻ അനുമതി
cancel

ജിദ്ദ: ഏഴ്​ വർഷവും അതിൽ കൂടുതലും പ്രായമുള്ളവർക്ക്​​ മക്ക, മദീന ഹറമുകളിലേക്ക്​ നിബന്ധനയോടെ പ്രവേശനാനുമതി നൽകു​മെന്ന്​ സൗദി ഹജ്ജ്​ ഉംറ മന്ത്രാലയം അറിയിച്ചു. തവക്കൽന ആപ്ലിക്കേഷനിൽ ഇമ്യൂൺ നില കാണിക്കുന്നവർക്കായിരിക്കും അനുമതി പത്രം നേടാനാകുക​. ഇഅ്​തമർനാ, തവക്കൽനാ ആപ്ലിക്കേഷനുകളിൽ ഉംറക്കുള്ള അനുമതി പത്രത്തിന്​ അപേക്ഷിക്കാൻ കഴിയുന്നത്​ സൗദി അറേബ്യയിൽ നിലവിലുള്ളവർക്കായിരിക്കും.

ഇമ്യൂൺ പദവി ദൃശ്യമാകുന്നതോടൊപ്പം ഗുണഭോക്താവിന്‍റെ ഡാറ്റ സൗദി പാസ്​പോർട്ട്​ ഡയറക്ടറേറ്റിന്‍റെ ഓൺലൈൻ പോർട്ടലായ 'അബ്​ഷറി'ൽ അപ്​ഡേറ്റ്​ ചെയ്​തിരിക്കണമെന്നും ഹജ്ജ്​ ഉംറ മന്ത്രാലയം വ്യക്തമാക്കി​. ഉംറ ആവർത്തിക്കാനുള്ള കാലയളവ്​ 10​ ദിവസമാണ്​. ഒരാൾക്ക്​ ഒരു ഉംറ നിർവഹിച്ച്​ 10 ദിവസം കഴിഞ്ഞേ അടുത്ത ഉംറ ചെയ്യാൻ അനുവാദമുണ്ടാകൂ. റമദാൻ അടുക്കുന്ന സാഹചര്യത്തിൽ ഈ ആവർത്തന കാലയളവ്​ മാറ്റാനുള്ള ക്രമീകരണങ്ങളുണ്ടോ എന്നതിനെക്കുറിച്ച്​ എ​ന്തെങ്കിലും അപ്​ഡേറ്റ്​ ​ഉണ്ടെങ്കിൽ അത്​ അപ്പോൾ അറിയിക്കുമെന്നും ഹജ്ജ്​ ഉംറ മന്ത്രാലയം വിശദീകരിച്ചു. നേരത്തെ 12​ വയസ്സിനു മുകളിലുള്ളവർക്കായിരുന്നു ഹറമുകളിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നത്​. കോവിഡ്​ വ്യാപനത്തെ തുടർന്ന്​ ഹറമുകളിലെ പ്രവേശനത്തിന്​ നിയന്ത്രണമേർപ്പെടുത്തിയിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UmrahHaramHajjSaudi Arabia
News Summary - Those above the age of seven are allowed to enter the two harams
Next Story