Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right102 ശതകോടി റിയാൽ...

102 ശതകോടി റിയാൽ മിച്ചവുമായി ഈ വർഷത്തെ സൗദി ബജറ്റ്​

text_fields
bookmark_border
102 ശതകോടി റിയാൽ മിച്ചവുമായി ഈ വർഷത്തെ സൗദി ബജറ്റ്​
cancel
camera_alt

സൗദി ധന മന്ത്രി മുഹമ്മദ്​ അൽജദ്​ആൻ ബജറ്റിനെ കുറിച്ച്​ വിശദീകരിക്കുന്നു

ജിദ്ദ: ഈ വർഷം അവസാനിക്കാനൊരുങ്ങവേ രാജ്യം വലിയ സാമ്പത്തിക സ്ഥിതി നേടിയതായി വെളിപ്പെടുത്തി സൗദി അറേബ്യയുടെ ഈ വർഷത്തെ ബജറ്റി​ന്റെ അവലോകനം. 2022 ബജറ്റിൽ 102 ശതകോടി റിയാൽ മിച്ചം രേഖപ്പെടുത്തിയതായി ധന മന്ത്രാലയം വ്യക്തമാക്കി. ഇത് മൊത്തം ആഭ്യന്തര ഉൽപ്പാദനത്തി​ന്റെ 2.6 ശതമാനമാണ്​. എണ്ണ വരുമാനത്തിലെ വർധനവിന്റെ പിന്തുണയോടെയാണിത്​ സാധ്യമായതെന്നും മന്ത്രാലയം വിശദമാക്കി. ബജറ്റ് തയാറാക്കുമ്പോൾ കണക്കാക്കിയ 1.045 ലക്ഷം കോടി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തെ യഥാർഥ വരുമാനം ഏകദേശം 1.234 ലക്ഷം കോടി റിയാലായിരുന്നു. 955 ശതകോടി റിയാലാണ്​ ചെലവ്​ പ്രതീക്ഷിച്ചിരുന്നത്​. എന്നാൽ കണക്കുകൂട്ടിയതിനെക്കാൾ കൂടുതലാണ്​ ചെലവായതെങ്കിലും വരവിനോളം അത്​ എത്തിയില്ല. ആകെ ചെലവ്​​ 1.132 ലക്ഷം കോടി റിയാലാണ്.

രാജ്യത്തി​ന്റെ ബജറ്റ് ചരിത്രത്തിൽ ഏറ്റവും ഒടുവിൽ മിച്ചം നേടിയത് 2013-ൽ 180 ശതകോടി റിയാലായിരുന്നു. 2014 മുതൽ ബജറ്റിൽ കമ്മി പ്രകടമായി തുടങ്ങിയിരുന്നു. 2015-ൽ കമ്മി ഏറ്റവും ഉയർന്ന നിലയായ 367 ശതകോടി റിയാലിലെത്തി. 2016ൽ കമ്മി ഏകദേശം 300 ശതകോടി റിയാലായി കുറഞ്ഞു. 2019 വരെ മിച്ചം ക്രമേണ കുറയുകയായിരുന്നു. എന്നാൽ കോവിഡ്​ വർഷമായ 2020-ൽ ബജറ്റ് കമ്മി കാര്യമായി കുറഞ്ഞു. പിറ്റേവർഷം മുതൽ മിച്ചം രേഖപ്പെടുത്തുന്നത് തുടങ്ങുകയും ചെയ്​തു. നിലവിൽ മിച്ചം തുടരുമെന്ന പ്രവണതയാണ്​ പ്രകടമാകുന്നത്​. 2025-ൽ 71 ശതകോടി റിയാലായിരിക്കും മിച്ചമെന്നാണ്​ പ്രതീക്ഷ.

അടുത്ത വർഷത്തെ (2023) ബജറ്റ് എസ്റ്റിമേറ്റിനെക്കുറിച്ചും ധനകാര്യ മന്ത്രാലയം വെളിപ്പെടുത്തി. 16 ശതകോടി റിയാൽ മിച്ചം വരുമെന്നാണ്​ പ്രതീക്ഷ. ആകെ ചെലവുകളായി 1.114 ലക്ഷം കോടി റിയാലും ആകെ വരുമാനമായി 1.130 ലക്ഷം കോടി റിയാലും പ്രതീക്ഷിക്കുന്നു. ബാഹ്യ ആഘാതങ്ങളെ നേരിടാനുള്ള രാജ്യത്തി​ന്റെ ശേഷി വർധിപ്പിക്കുന്നതിന് സർക്കാർ കരുതൽ ശേഖരം സുരക്ഷിതമായി നിലനിർത്തിക്കൊണ്ട് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയാണ് 2023ലെ ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. മിച്ചത്തി​ന്റെ ഒരു ഭാഗം ഉപയോഗിച്ച് സൗദി സെൻട്രൽ ബാങ്കിൽ സർക്കാർ കരുതൽ ധനം വർധിപ്പിക്കാനും ധനനയം ലക്ഷ്യമിടുന്നു.

2022-ൽ സൗദി സമ്പദ്‌വ്യവസ്ഥ 8.5 ശതമാനം വളർച്ച കൈവരിച്ചു. അന്താരാഷ്​ട്ര നാണയനിധിയുടെ (ഐ.എം.എഫ്​) കണക്കുകൾ പ്രകാരം ഇത്​ ജി-20 രാജ്യങ്ങളിൽ ഈ വർഷത്തെ ഏറ്റവും വേഗത്തിലുള്ള വളർച്ചയാണ്​​. ഈ വർഷത്തി​ന്റെ തുടക്കം മുതൽ മൂന്നാം പാദത്തി​ന്റെ അവസാനം വരെ സൗദി ബജറ്റ് 149.54 ശതകോടി റിയാൽ മിച്ചം കൈവരിച്ചിട്ടുണ്ട്​. 950.19 ശതകോടി റിയാലിന്റെ വരുമാനവും 800.65 ശതകോടി റിയാലി​ന്റെ ചെലവും രേഖപ്പെടുത്തിയ ശേഷമാണിത്​. അതോടൊപ്പം സൗദി അറേബ്യയിലെ മൊത്തം പൊതുകടം 2022 അവസാനത്തോടെ 985 ശതകോടി റിയാലിലെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi budgetbillion riyals
News Summary - This year's Saudi budget with a surplus of 102 billion riyals
Next Story