റിയാദ് സീസണിൽ ഇത്തവണ സൗദി, ഗൾഫ് മേഖലയിലെ കലാകാരന്മാർ മാത്രം
text_fieldsറിയാദ് സീസൺ
റിയാദ്: ഈ വർഷത്തെ റിയാദ് സീസൺ സൗദി, ഗൾഫ് സംഗീതജ്ഞരെയും കലാകാരന്മാരെയും ആശ്രയിച്ചായിരിക്കും കച്ചേരികൾ നടത്തുകയെന്ന് പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് വ്യക്തമാക്കി. സൗദി, ഗൾഫ് നാടകങ്ങളാണ് പ്രധാനമായും അവതരിപ്പിക്കുക. സിറിയയിൽനിന്നും അന്താരാഷ്ട്ര തലത്തിൽനിന്നുമുള്ള ചില നാടക സംഘങ്ങൾ കൂടി ഇതിൽ ഉൾപ്പെടുമെന്നും ആലുശൈഖ് പറഞ്ഞു. ഈ വർഷത്തെ റിയാദ് സീസണിൽ പൊതുജനങ്ങൾ കാത്തിരിക്കുന്ന പല പ്രധാന പരിപാടികളുമുണ്ട്.
അടുത്ത പതിപ്പ് വ്യത്യസ്തവും ആഗോള സംഭവങ്ങളും സൗദി, ഗൾഫ്, സിറിയൻ ഉള്ളടക്കവും നിറഞ്ഞതായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. റിയാദ് നിലവിൽ വിനോദരംഗത്ത് അഭൂതപൂർവമായ കുതിച്ചുചാട്ടം ആസ്വദിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് സ്പോർട്സ് ടൂർണമെൻറായ ഇ-സ്പോർട്സ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നു.
ഇതിെൻറ സമ്മാനതുക 70 മില്യൺ ഡോളറിലധികമാണ്. ആഗോളതലത്തിൽ വ്യാപകമായ താൽപര്യം ആകർഷിക്കുന്നതുമാണ് ഇ-സ്പോർട്സ് ലോകകപ്പ്. സീസണിലെ പരിപാടികൾ ഓരോ ആഴ്ചയും ആവേശത്തോടെ തുടരുന്നുവെന്ന് ആലു ശൈഖ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

