‘ഈ ഓണം വയനാടിനോടൊപ്പം’; യാംബു കലാകാർസ് മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു
text_fields‘ഈ ഓണം വയനാടിനോടൊപ്പം’ എന്ന ശീർഷകത്തിൽ യാംബു കലാകാർസ് പുറത്തിറക്കിയ
മ്യൂസിക്കൽ ആൽബം പ്രകാശന ചടങ്ങിൽനിന്ന്
യാംബു: വിവിധ മേഖലകളിൽ യാംബുവിൽ ജോലി ചെയ്യുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ യാംബു കലാകാർസ് ‘ഈ ഓണം വയനാടിനോടൊപ്പം’ എന്ന ശീർഷകത്തിൽ പുറത്തിറക്കിയ മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു.
യാംബു ടൗൺ അൽ ഹിജ്ജി ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേർന്ന യാംബുവിലെ കലാകാരന്മാരുടെ പ്രത്യേക സംഗമത്തിൽ ‘മീഡിയവൺ’ യാംബു റിപ്പോർട്ടർ നിയാസ് യൂസുഫ്, ‘ഗൾഫ് മാധ്യമം’ യാംബു റിപ്പോർട്ടർ അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു.
പ്രോഗ്രാം കൺവീനർ ഹരീഷ് മധു അധ്യക്ഷത വഹിച്ചു. മ്യൂസിക്കൽ ആൽബത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച ഷറഫ് കത്തിച്ചാൽ ആൽബത്തെയും അത് പിറവിയെടുത്ത സാഹചര്യവും വിശദീകരിച്ചു.
യാംബുവിൽ വിവിധ മേഖലയിൽ ജോലിചെയ്യുന്ന പലരും വിവിധ കലാരംഗത്ത് കഴിവ് തെളിയിക്കുന്നത് കാണുമ്പോൾ ഏറെ അഭിമാനമുണ്ടെന്നും കലാകാരന്മാരുടെ കൂട്ടായ്മകളിൽ കലാമേഖലയിൽ നല്ല സംഭാവന നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനീസുദ്ദീൻ ചെറുകുളമ്പ്, നിയാസ് യൂസുഫ്, അസ്ഗർ അലി ഒറ്റപ്പാലം, സിദ്ദീഖുൽ അക്ബർ, അസ്ക്കർ വണ്ടൂർ, അയ്യൂബ് എടരിക്കോട്, ബഷീർ ലത്തീഫ് ആലപ്പുഴ, മാമുക്കോയ ഒറ്റപ്പാലം, ഹക്കീം അട്ടപ്പാടി, നാസർ നടുവിൽ, മുസ്തഫ മഞ്ചേശ്വരം, സുധീഷ് പട്ടാമ്പി, സിബിൾ ഡേവിഡ് പാവറട്ടി എന്നിവർ സംസാരിച്ചു. മ്യൂസിക്കൽ ആൽബത്തിൽ അഭിനയിച്ച കൊച്ചുകലാകാരന്മാരായ ഋതിക് ഹരീഷ്, റിതുൽ ഹരീഷ് എന്നിവർക്കുള്ള ഉപഹാരം ഭാരവാഹികൾ നൽകി. അബ്ദുന്നാസർ കുറകത്താണി നന്ദി പറഞ്ഞു.
യാംബുവിലെ കലാകാരന്മാരുടെ കൂട്ടായ്മയിൽ അണിയിച്ചൊരുക്കിയ നാലര മിനിറ്റുള്ള മ്യൂസിക് ആൽബത്തിന് ഷറഫ് കത്തിച്ചാൽ കണ്ണൂർ ആണ് സംഗീതം നൽകിയിരിക്കുന്നത്. അസ്ഗർ അലി ഒറ്റപ്പാലം ഗാനമാലപിച്ചു. അബ്ദുന്നാസർ കുറുകത്താണി, ഹരീഷ് മധു എന്നിവരാണ് കോറസ് പാടിയത്. റെക്കോഡിങ് നിർവഹിച്ചത് മുസ്തഫ മഞ്ചേശ്വരമാണ്. സുധീഷ് പട്ടാമ്പി സിനിമാട്ടോഗ്രഫി നിർവഹിച്ചു. ഹരീഷ്, റിതുൽ, ഋതിക് എന്നിവരാണ് ആൽബത്തിൽ അഭിനയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

