തിരുവനന്തപുരം പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് നവംബർ മൂന്നിന്
text_fieldsതിരുവനന്തപുരം പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് ടീ ക്യാപ്റ്റന്മാർ ജഴ്സിയണിഞ്ഞ് അതിഥികൾക്കൊപ്പം
ദമ്മാം: തിരുവന്തപുരം പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് നവംബർ മൂന്നിന് ആരംഭിക്കും. തിരുവനന്തപുരം നിവാസികൾ ഉൾപ്പെടുന്ന ആറ് ടീമുകൾ പകലും രാത്രിയുമായി പങ്കെടുക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും.
ടൂർണമെൻറ് ചാമ്പ്യൻസ് ട്രോഫി ലോക കേരളസഭ അംഗം നാസ് വക്കം പ്രകാശനം ചെയ്തു. റണ്ണേഴ്സ് ട്രോഫി റാഡിക്സ് മേധാവി ഷമീർ പ്രകാശനം ചെയ്തു.
സാജിദ് ആറാട്ടുപുഴ, പ്രവീൻ, ഇംധികാബ്, സുബൈർ, ജോൺ, ഇല്യാസ് മാടത്തിങ്കൽ എന്നിവർ സംസാരിച്ചു. ടൂർണമെൻറ് കമ്മിറ്റി അംഗങ്ങളായ അരുൺ ജോണി, ജോഷൻ, സജ്ജാദ്, ഫൈസൽ വഹാബ്, ബിനിൽ ബോസ്, മിഥുൻ ചക്രവർത്തി, ഷാഹ്നസ് ചിറയിൻകിഴ്, ഷാനവാസ് ചിറയിൻകീഴ്, യൂസുഫ് പള്ളിക്കൽ, ഷംനാദ് നെടുമങ്ങാട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

