‘ട്രിപ’ക്ക് പുതിയ നേതൃത്വം
text_fields‘ട്രിപ’ ഭാരവാഹികൾ
ദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) ഭാരവാഹികളെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗത്തിൽ മുൻ പ്രസിഡന്റ് നിസാം യൂസഫ് അധ്യക്ഷതവഹിച്ചു. മുൻ സെക്രട്ടറി രഞ്ജു രാജ്, മുൻ ട്രഷറർ ഗുലാം ഫൈസൽ എന്നിവർ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
രക്ഷാധികാരി അബ്ദുസ്സലാം, വനിതാ എക്സിക്യൂട്ടിവ് പ്രസിഡന്റ് നിമ്മി സുരേഷ്, സെക്രട്ടറി ജെസ്സി നിസ്സാം, ട്രഷറർ ദേവി രെഞ്ചു, ചാരിറ്റി കൺവീനർ മഹീൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: മണ്ണറ സുരേഷ് (പ്രസി.), ഫൈസൽ ഖാൻ (ജന. സെക്ര.), ഷാജഹാൻ ജലാലുദ്ദീൻ (ട്രഷ.), അനസ് തമ്പി, സുനിൽഖാൻ (വൈ. പ്രസി.), സബിൻ, അരുൺ രവീന്ദ്രൻ (ജോ. സെക്ര.), ഷിയാസ് (ജോ. ട്രഷ.), അശോക് കുമാർ (മീഡിയ കൺവീനർ), നൈസാം, അദ്ബുൽ റഊഫ്, അശോക് കുമാർ (എക്സിക്യൂട്ടിവ് കമ്മിറ്റി).