തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം
text_fieldsതിരുവനന്തപുരം പ്രവാസി അസോസിയേഷൻ ജിദ്ദ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷ പരിപാടി
ജിദ്ദ: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ടി.പി.എ ജിദ്ദ) ക്രസ്മസ്, ന്യൂ ഇയർ വിപുലമായി ആഘോഷിച്ചു. ടി.പി.എ ചെയർമാൻ നാസുമുദ്ദീൻ മണനാക്ക് ഉദ്ഘാടനം ചെയ്തു.
11ാമത് വർഷത്തിലേക്ക് കടക്കുന്ന ടി.പി.എ ഇതുവരെ ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങളും ഇനി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വിശദമായി പ്രതിപാദിച്ചു. പ്രസിഡൻറ് സുനിൽ കല്ലമ്പലം അധ്യക്ഷത വഹിച്ചു. പുതുതായി ചേർന്ന അംഗങ്ങളെ പ്രസിഡൻറ് സ്വാഗതം ചെയ്തു. നാദിർ നാസിന്റെ ക്രിസ്മസ് സന്ദേശത്തോടെ കലാപരിപാടികൾ ആരംഭിച്ചു. നാദിർ നാസ്, മുഹമ്മദ് അമാൻ, അലീന പ്രസാദ്, അനാൻ ഫാത്തിമ, അലിബ് മുഹമ്മദ്, ഹാജറ മുജീബ്, മാനവ് ബിജു, അബി വിനോദ്, അഷ്റായ് അനിൽ, അദീൻ ഷഫീഖ്, സഹൽ അൻവർ, സ്വാലിഹ് അൻവർ, റാഫ്വാൻ നൗഷാദ്, ഷയാൻ സുധീർ, അധീം മുഹമ്മദ്, നൈനിക പ്രസാദ്, അഫ്ഷീൻ ജാഫർ, അയ്മ ജാഫർ എന്നിവർ നൃത്തങ്ങളും കോമഡി സ്കിറ്റുകളും അവതരിപ്പിച്ചു. സോഫിയ സുനിൽ, തസ്നി നുജൂ, വിവേക്, ദീപ പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും മുഹമ്മദ് ഹുസൈൻ, നാസിമുദ്ദീൻ, വിവേക്, സജീർ, ബൈജു സുലൈമാൻ, പ്രസാദ് കെ നായർ, നദീം സിറാജ്, അസീം എന്നിവർ അവതരിപ്പിച്ച മാർഗംകളിയും അരങ്ങേറി. തസ്നി നുജൂ, സോഫിയ സുനിൽ, ദീപ പ്രസാദ് എന്നിവരാണ് നൃത്തങ്ങളും സ്കിറ്റും മാർഗംകളിയും അണിയിച്ചൊരുക്കിയത്.
എക്സിക്യൂട്ടിവ് അംഗങ്ങളായ സിറാജ്, സജീവ്, സുനിൽ സയ്ദ്, വിശാൽ, നിഷാദ്, സാബിർ, പ്രസാദ്, അസ്ലം, നുജൂ,ഷാഫി, ശിഹാബ്, അഷ്റഫ്, ജാഫർ, ഷാനു മോൻ, ഷഫീക്ക്, സുലൈമാൻ, സുധീർ, അലക്സ്, മനോജ് എന്നിവർ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അൻവർ കല്ലമ്പലം, നൗഷാദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി അൻഷാദ് സ്വാഗതവും വൈസ് പ്രസിഡൻറ് പ്രസാദ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.