തിരുവനന്തപുരം ഒ.ഐ.സി.സി ‘സ്നേഹച്ചിറക്’ സംഗമം
text_fieldsഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി ‘സ്നേഹച്ചിറക്’ പരിപാടിയിൽ സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറയെ ആദരിച്ചപ്പോൾ
റിയാദ്: ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി ‘സ്നേഹച്ചിറക്’ എന്ന പേരിൽ ജനറൽ ബോഡിയോഗം സംഘടിപ്പിച്ചു. ബത്ഹയിലെ ‘സബർമതി’ ഹാളിൽ നടന്ന സമ്മേളനത്തിൽ നൂറിൽപരം അംഗങ്ങളും നേതാക്കളും പങ്കെടുത്തു. ജില്ല കമ്മിറ്റി പ്രസിഡന്റ് വിൻസന്റ് കെ. ജോർജ് അധ്യക്ഷത വഹിച്ചു. അഡ്വ. എൽ.കെ. അജിത് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിഷാദ് ആലങ്കോട് ആമുഖപ്രഭാഷണം നടത്തി.
ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി അൻസർ അബ്ദുൽ സത്താർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റായി ചുമതലയേറ്റ സലിം കളക്കരയെ ജില്ല കമ്മിറ്റിക്കുവേണ്ടി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സജീർ പൂന്തുറ പൊന്നാടയണിയിച്ചു സ്വീകരിച്ചു. സെൻട്രൽ കമ്മിറ്റിയുടെ പ്രസിഡന്റ് കാലാവധി പൂർത്തിയാക്കിയ അബ്ദുല്ല വല്ലാഞ്ചിറയെ സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഫീഖ് വെമ്പായം പൊന്നാടയും ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് അൻസർ വർക്കല ഫലകവും നൽകി ആദരിച്ചു.
വിൻസൻറ് കെ. ജോർജ്, അബ്ദുല്ല വല്ലാഞ്ചിറ എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി എക്സിക്യൂട്ടിവിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അനസ്, റിയാസ് വർക്കല, സഫീർ പൂന്തുറ, മുഹമ്മദ് തുരുത്തി, സുധീർ മുല്ലക്കൽ, റിയാസ് കുളമുട്ടം, സുധീർ തൊപ്പിച്ചന്ത എന്നീ പ്രതിനിധികളെ സെൻട്രൽ കമ്മിറ്റി നേതാക്കൾ ത്രിവർണ ഷാൾ നൽകി സ്വീകരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, ജില്ല കമ്മിറ്റി നിരീക്ഷകരായ സക്കീർ ദാനത്ത്, ജോൺസൺ മാർക്കോസ്, മുൻ ജില്ല കമ്മിറ്റി പ്രസിഡന്റ് നാസർ കല്ലറ, സെൻട്രൽ കമ്മിറ്റി പ്രതിനിധി സഫീർ ബുർഹാൻ, ജോയിന്റ് ട്രഷറർ ഭദ്രൻ, വൈസ് പ്രസിഡന്റ് അൻസർ വർക്കല എന്നിവർ സംസാരിച്ചു. നിഷാദ് ആലങ്കോട് സ്വാഗതവും സെക്രട്ടറി റിയാസ് തെന്നൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

