Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതി​രു​വ​ന​ന്ത​പു​രം...

തി​രു​വ​ന​ന്ത​പു​രം ഒ.​ഐ.​സി.​സി അം​ഗ​ത്വ​വി​ത​ര​ണ ച​ട​ങ്ങ്

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം ഒ.​ഐ.​സി.​സി അം​ഗ​ത്വ​വി​ത​ര​ണ ച​ട​ങ്ങ്
cancel
camera_alt

ജി​ദ്ദ ഒ.​ഐ.​സി.​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ല അം​ഗ​ത്വ​വി​ത​ര​ണ ച​ട​ങ്ങ്

ജി​ദ്ദ: തി​രു​വ​ന​ന്ത​പു​രം ജി​ല്ല നി​വാ​സി​ക​ളാ​യ ജി​ദ്ദ​യി​ലെ ഒ.​ഐ.​സി.​സി അം​ഗ​ങ്ങ​ൾ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളു​ടെ ഒ​ന്നാം​ഘ​ട്ട വി​ത​ര​ണ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. ഒ.​ഐ.​സി.​സി ജി​ല്ല നി​ർ​വാ​ഹ​ക സ​മി​തി അം​ഗം മ​നു തി​രു​വ​ന​ന്ത​പു​രം, വ​നി​താ​വേ​ദി പ്ര​സി​ഡ​ൻ​റ്​ മൗ​ഷ്മി ഷെ​രീ​ഫി​ന് അം​ഗ​ത്വ കാ​ർ​ഡ് ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ അ​സ്ഹ​ബ് വ​ർ​ക്ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ​വും ന​ട​ന്നു. സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ പ​ക്ഷ​ത്തു​നി​ന്ന് പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം ജ​ന​ങ്ങ​ൾ​ക്ക് പ്രാ​പ്യ​മാ​യ നേ​താ​വും വ​രും​ത​ല​മു​റ​ക്കു​ള്ള മാ​ർ​ഗ​ദ​ർ​ശ​ക​നു​മാ​യി​രു​ന്നു​വെ​ന്ന് അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ദ്ദേ​ഹ​ത്തെ സ്മ​രി​ച്ചു.

ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​സ്ഹ​ബ് വ​ർ​ക്ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണി​ക​ണ്ഠ​ൻ നാ​വാ​യി​ക്കു​ളം ആ​മു​ഖ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഷെ​രീ​ഫ് പ​ള്ളി​പ്പു​റം, സ​ഫീ​ർ മ​ട​വൂ​ർ, സ​ജീ​ർ അ​ണ്ടൂ​ർ​ക്കോ​ണം, ന​വാ​സ് ബീ​മാ​പ്പ​ള്ളി, ഷാ​നു ക​ര​മ​ന, വി​വേ​ക് വ​ലി​യ​വി​ള, സാ​ബി​ർ ആ​റ്റി​ങ്ങ​ൽ, മു​ഹ്സി​ൻ പെ​രും​കു​ളം, നി​ഷാ​ദ് ആ​ലം​കോ​ട്, റാ​ഷി​ദ്‌ വ​ർ​ക്ക​ല, സ​ഹ​ദ് ക​ര​മ​ന, ഹം​സ ബീ​മാ​പ്പ​ള്ളി, അ​ൻ​സ​ർ നെ​ടു​മ​ങ്ങാ​ട്, മാ​ഹീ​ൻ തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ർ ന​ദ്‌​വി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബൂ​ബ​ക്ക​ർ തി​രു​വ​ന​ന്ത​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC MembershipThiruvananthapuram News
News Summary - Thiruvananthapuram OICC Membership
Next Story