തിരുവനന്തപുരം ഒ.െഎ.സി.സി ഭവനനിർമാണ ധനസഹായം കൈമാറി
text_fieldsറിയാദ് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി ഭവനനിർമാണ ധനസഹായം കൈമാറുന്നു
റിയാദ്: ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി റിയാദ് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി ഭവനനിർമാണ ധനസഹായം കൈമാറി. കേരള വിദ്യാർഥിയൂനിയൻ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനകുടുംബത്തിന് നിർമിച്ചുനൽകുന്ന പാർപ്പിട പദ്ധതിയിലേക്കാണ് സഹായം നൽകിയത്.
കെ.എസ്.യു ജില്ല കമ്മിറ്റിയുടെ അഭ്യർഥനപ്രകാരം സമാഹരിച്ച സഹായ ഫണ്ട് ജില്ല വൈസ് പ്രസിഡൻറ് വിൻസൻറ് കെ. ജോർജ് ജീവകാരുണ്യ കൺവീനർ ഷാഫി കല്ലറക്ക് കൈമാറി.
ബത്ഹ അപ്പോളോ ഡിമോറയിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് സജീർ പൂന്തുറ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജഹാംഗീർ, ട്രഷറർ റാസി കോരാണി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി നിഷാദ് ആലംകോട്, മുൻ ജില്ല പ്രസിഡൻറ് എസ്.പി. ഷാനവാസ്, സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗങ്ങളായ സഫീർ ബുർഹാൻ, അജി വെട്ടുറോഡ്, സെക്രട്ടറിമാരായ സുധീർ കൊക്കാര, ഷഹനാസ് ചാറയം, ഷാജഹാൻ പള്ളിവേട്ട, ഷിബിൻ ലാൽ, ഷഫീഖ് അക്ബർ, അനീഷ് കുരുശിങ്കൽ എന്നിവർ പങ്കെടുത്തു.

