തിരുവനന്തപുരം ഒ.ഐ.സി.സി
text_fieldsഒ.ഐ.സി.സി തിരുവന്തപുരം കമ്മിറ്റി ഒരുക്കിയ ഇഫ്താർ മീറ്റ്
ദമ്മാം: ഒ.ഐ.സി.സി ഘടകങ്ങളിൽനിന്ന് ക്ഷണിക്കപ്പെട്ട അതിഥികളും തിരുവനന്തപുരം ജില്ല കമ്മിറ്റിയംഗങ്ങളും സൗഹൃദം പങ്കുവെച്ച് ദമ്മാമിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി.
സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, റീജനൽ കമ്മിറ്റി പ്രസിഡൻറ് ഇ.കെ. സലിം ഉൾപ്പെടെ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഇഫ്താർ വിരുന്നിൽ സംബന്ധിച്ചു. ലാൽ അമീൻ, സി.വി. രാജേഷ്, അനസ് തമ്പി, ശ്രീനാഥ്, സുരേഷ് മണ്ണറ, വർഗീസ് തോമസ്, നിസാം ചിറയിൻകീഴ്, ആസാദ് പള്ളിക്കൽ, സുനിൽ ഖാൻ, ആൻഡ്രൂസ്, നസീം നാദിർഷ, ദാവൂദ്, ബാനർജി, നജീബ് വക്കം, ഫൈസൽ, ആസിഫ് പള്ളിക്കൽ തുടങ്ങിയവർ ഇഫ്താർ വിരുന്നിന് നേതൃത്വം നൽകി.

