സന്ദർശന വിസയിലെത്തിയ തിരുവനന്തപുരം സ്വദേശിനി നിര്യാതയായി
text_fieldsസൈനബ
റിയാദ്: സന്ദർശന വിസയിലെത്തിയ മലയാളി വയോധിക സൗദിയിൽ നിര്യാതയായി. തിരുവനന്തപുരം വട്ടിയൂർക്കാവ് നെട്ടയം സ്വദേശിനി പപ്പാട് ഭാരത് നഗർ റഹ്‌മാൻ വീട്ടിൽ സൈനബ (71) റിയാദിൽനിന്ന് 200 കിലോമീറ്ററകലെ അൽഖുവയ്യയിലാണ് ഹൃദയാഘാതം മൂലം മരിച്ചത്.
അൽഖുവയ്യയിലുള്ള മകൻ ഷഫീഖിെൻറ അടുത്ത് സന്ദർശനവിസയിലെത്തിയ അവർ അസുഖബാധിതയായി അൽ ഖുവയ്യ ജനറൽ ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിൽ ആയിരുന്നു. പിതാവ്: പീർമുഹമ്മദ്, മാതാവ്: നൂഹ് പാത്തുമ്മ.
മൃതദേഹം അൽ ഖുവയ്യയിൽ ഖബറടക്കും. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ മകൻ ഷഫീക്കിനെ സഹായിക്കാൻ അൽ ഖുവയ്യ കെ.എം.സി.സി ഭാരവാഹികളും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജുനൈദ് താനൂർ എന്നിവരും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

