Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം അബഹയിൽ നിര്യാതനായി

text_fields
bookmark_border
തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം അബഹയിൽ നിര്യാതനായി
cancel

അബഹ: തിരുവനന്തപുരം കിളിമാനൂർ കുന്നുമ്മേൽ സ്വദേശി രാജേഷ് (38) ഖമീസ് മുശൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ഖമീസ് മുശൈത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 11 വർഷമായി ഖമീസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അവധിക്ക് ശേഷം നാട്ടിൽ നിന്ന് മടങ്ങിയെത്തിയിട്ട് എട്ടു മാസമേ ആയിരുന്നുള്ളൂ. കിളിമാനൂർ കുന്നുമ്മേൽ രാജേഷ് വിലാസത്തിൽ രാജശേഖരൻ നായരുടെയും ഉഷാകുമാരിയുടെയും മകനാണ്.

ഭാര്യ: ആനി, മക്കൾ: അശ്വിൻ, അനുഗ്രഹ, സഹോദരങ്ങൾ: രമേശ്, ശൈലേഷ്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രാജേഷി​െൻറ ബന്ധു സലീഷിനൊപ്പം സാമൂഹിക പ്രവർത്തകരായ ഹനീഫ് മഞ്ചേശ്വരം, ഇബ്രാഹിം പട്ടാമ്പി, സത്താർ ഒലിപ്പുഴ എന്നിവർ രംഗത്തുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thiruvananthapuram native dies of heart attack in Abha
Next Story