തിരുവനന്തപുരം സ്വദേശി അബഹയിൽ നിര്യാതനായി
text_fieldsഹസിലുദ്ധീൻ
അബഹ: പക്ഷാഘാതത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശി അബഹയിൽ നിര്യാതനായി. പുളിമാത്ത് കൊഴുവഴന്നൂർ തപ്പിയാത്ത് ഹസിലുദ്ധീൻ (50) ആണ് അസീർ സെന്റർ ആശുപത്രിയിൽ മരിച്ചത്. ബുധനാഴ്ച ജോലിസ്ഥലമായ ബീഷയിൽ പക്ഷാഘാതം വന്നതിനെ തുടർന്ന് ബീഷ ജനറൽ ആശുപത്രിയിലും പിന്നീട് അസീർ സെൻറർ ആശുപത്രിയിലും എത്തിച്ചു.
സർജറി അടക്കമുള്ള ചികിത്സ നൽകിയെങ്കിലും മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ അസുഖത്തെത്തുടർന്ന് കഴിഞ്ഞ ദിവസം സഹോദരിയുടെ മകൻ ഷംനാദ് ഹാഇലിൽ നിന്ന് അബഹയിൽ എത്തിയിരുന്നു. 23 വർഷമായി സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ കീഴിൽ ജോലിചെയ്തുവരികയായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് അവസാനമായി നാട്ടിൽ നിന്ന് ലീവ് കഴിഞ്ഞ് മടങ്ങിവന്നത്.
കൊല്ലം കടയ്ക്കൽ പഞ്ചായത്ത് അംഗവും സി.പി.എം നേതാവുമായ കടയിൽ സലീമിന്റെ മകളുടെ ഭർത്താവാണ് ഹസിലുദ്ധീൻ. ഭാര്യ: സുമിന. മക്കൾ: ഫയിഹ ഫാത്തിമ, ഫർസാൻ മുഹമ്മദ്. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ ബന്ധു ഷംനാദിനൊപ്പം മുജീബ് എള്ളുവിളയും സഹായത്തിനായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

