തിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മക്ക് പുതിയ നേതൃത്വം
text_fieldsനബീൽ സിറാജ് (ചെയ), ഷഹനാസ് ചാറയം (പ്രസി.), ബോബി, ശ്രീലാൽ (സെക്ര), രഞ്ജുദാസ് (ട്രഷ)
റിയാദ്: തിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മ (ട്രിവ) പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. നബീൽ സിറാജ് (ചെയ.), ഷഹനാസ് ചാറയം (പ്രസി), ബോബി, ശ്രീലാൽ (സെക്ര), രഞ്ജുദാസ് (ട്രഷ), സുധീർ കൊക്കര, മാഹീൻ കണിയാപുരം, ബിനു അരുവിപ്പുരം (വൈസ് പ്രസി), നാസർ കല്ലറ (ചാരിറ്റി കൺ.), ജബ്ബാർ പൂവാർ (മീഡിയ കൺ.), മുഹമ്മദ് ഷാ വെഞ്ഞാറമൂട് (സ്പോർട്സ് കൺ.), ഷഫീഖ് അക്ബർ (ആർട്സ് കൺ.), രവി കാരക്കോണം, അനിൽ അളകാപുരി, സജീർ പൂന്തുറ, നിഷാദ് ആലംകോട്, റഫീഖ് വെമ്പായം, റാസി കോരാണി, ജഹാൻഗീർ, വിൻസൻറ് കെ. ജോർജ് (ഉപദേശക സമിതി അംഗങ്ങൾ), നിസാം വടശ്ശേരിക്കോണം, ഭദ്രൻ, ജലീൽ കണിയാപുരം, ഷാൻ പള്ളിപ്പുറം, ജോൺസൺ ഇമ്മാനുവേൽ, ജെ.എസ്. ആരോമൽ (എക്സിക്യുട്ടിവ് അംഗങ്ങൾ) എന്നിവരടങ്ങിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രവാസി പുനരധിവാസ പദ്ധതികൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. അംഗങ്ങൾക്കുള്ള രണ്ടു ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പാക്കുമെന്നും ഗ്ലോബൽ തലത്തിൽ ട്രിവയുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുമെന്നും കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

