Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതി​രു​വ​ല്ല സ്വ​ദേ​ശി...

തി​രു​വ​ല്ല സ്വ​ദേ​ശി ജു​ബൈ​ലി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി

text_fields
bookmark_border
തി​രു​വ​ല്ല സ്വ​ദേ​ശി ജു​ബൈ​ലി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി
cancel
camera_alt

പ്രസാദ് മോഹൻ

ജു​ബൈ​ൽ: പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല ക​വി​യൂ​ർ സ്വ​ദേ​ശി പ്ര​സാ​ദ് മോ​ഹ​ന​ൻ (69) മ​രി​ച്ചു. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ​ത്തു​ട​ർ​ന്ന് ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. 35 വ​ർ​ഷ​മാ​യി ജു​ബൈ​ലി​ലു​ള്ള അ​ദ്ദേ​ഹം ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​രാ​യി​രു​ന്നു. വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​മാ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യും അ​ദ്ദേ​ഹം അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. നാ​ലു​മാ​സം മു​മ്പാ​ണ് ഭാ​ര്യ അം​ബി​ക നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ഭാ​ര്യ​യും മ​ക്ക​ളും ഹൈ​ദ​രാ​ബാ​ദി​ലാ​ണ് താ​മ​സം.

മ​ക്ക​ൾ: അ​ർ​ച്ച​ന, അ​ഭി​ലാ​ഷ് (ഇ​രു​വ​രും ഹൈ​ദ​രാ​ബാ​ദ്). മ​രു​മ​ക​ൻ: ജീ​വ​ൻ (ഖ​ത്ത​ർ). ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​ലീം ആ​ല​പ്പു​ഴ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സം​സ്കാ​രം സ്വ​ദേ​ശ​മാ​യ തി​രു​വ​ല്ല​യി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvallaHeart AttackjubaildiesNative
News Summary - Thiruvallanative dies of heart attack in Jubail
Next Story