Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൂന്നാംപാദ ബജറ്റ്:...

മൂന്നാംപാദ ബജറ്റ്: വരുമാനം 270 ബില്യൺ റിയാൽ, ചെലവ് 358 ബില്യൺ റിയാൽ, കമ്മി 88.5 ബില്യൺ റിയാൽ

text_fields
bookmark_border
മൂന്നാംപാദ ബജറ്റ്: വരുമാനം 270 ബില്യൺ റിയാൽ, ചെലവ് 358 ബില്യൺ റിയാൽ, കമ്മി 88.5 ബില്യൺ റിയാൽ
cancel
Listen to this Article

റിയാദ്: 2025 ലെ മൂന്നാംപാദത്തിലെ ബജറ്റ് പ്രകടനത്തിന്റെ ഫലങ്ങൾ ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. വരുമാനം 269.9 ബില്യൺ റിയാലും ചെലവ് 358.4 ബില്യൺ റിയാലുമാണ്. ഇതിന്റെ ഫലമായി 88.5 ബില്യൺ റിയാലിന്റെ കമ്മി ഉണ്ടായതായി ധനകാര്യ മന്ത്രാലയം പറഞ്ഞു. എണ്ണ വരുമാനം 150.8 ബില്യൺ റിയാലിലെത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ വരുമാനം 190.8 ബില്യൺ റിയാലായി ഉയർന്നതിനെ അപേക്ഷിച്ച് 21 ശതമാനം കുറവാണിത്.

അതേസമയം 2024 ലെ മൂന്നാം പാദത്തിലെ 118.3 ബില്യൺ സൗദി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണ ഇതര വരുമാനം ഒരു ശതമാനം നേരിയ വർധനവ് രേഖപ്പെടുത്തി 119 ബില്യൺ റിയാലായതായി ധനമന്ത്രാലയം പറഞ്ഞു. 2025ലെ ആദ്യ ഒമ്പത് മാസങ്ങളിലെ ബജറ്റ് പ്രകടനത്തെക്കുറിച്ചുള്ള മന്ത്രാലയത്തിന്റെ പ്രഖ്യാപനം അനുസരിച്ച് മൊത്തം വരുമാനം 835 ബില്യൺ സൗദി റിയാലാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ വരുമാനം 956 ബില്യൺ റിയാലിന്റെ അപേക്ഷിച്ച് 13 ശതമാനം കുറവ്.

അതേസമയം, ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിലെ ബജറ്റ് ചെലവുകൾ 1.01 ട്രില്യൺ സൗദി റിയാലാണ്. ഇത് ഏകദേശം 182 ബില്യൺ സൗദി റിയാലിന്റെ കമ്മിക്ക് കാരണമായി. ഒമ്പത് മാസത്തെ എണ്ണ വരുമാനം 23 ശതമാനം വർധിച്ച് ഏകദേശം 452.4 ബില്യൺ റിയാലായി. 2024ലെ ഇതേ കാലയളവിൽ ഇത് 585.8 ബില്യൺ റിയാലായിരുന്നു. എണ്ണ ഇതര വരുമാനം മൂന്ന് ശതമാനം വർധിച്ച് 383 ബില്യൺ റിയാലായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 370 ബില്യൺ റിയാലായിരുന്നു.

ആരോഗ്യ, സാമൂഹിക വികസന മേഖലക്ക് 222 ബില്യൺ റിയാലും, സൈനിക മേഖലക്ക് 173 ബില്യൺ റിയാലും, പൊതു ഇനങ്ങൾക്ക് 164.5 ബില്യൺ റിയാലും, വിദ്യാഭ്യാസത്തിന് 157 ബില്യൺ റിയാലും, സുരക്ഷ, ഭരണ മേഖലകൾക്ക് ഏകദേശം 95 ബില്യൺ റിയാലും, സാമ്പത്തിക വിഭവങ്ങൾക്ക് 68 ബില്യൺ റിയാലും, മുനിസിപ്പൽ സേവനങ്ങൾക്ക് 67 ബില്യൺ റിയാലും, പൊതുഭരണത്തിന് 41.3 ബില്യൺ റിയാലും, അടിസ്ഥാന ഉപകരണങ്ങൾക്കും ഗതാഗതത്തിനും 29.4 ബില്യൺ റിയാലും വർഷാരംഭം മുതൽ 2025 മൂന്നാം പാദത്തിന്റെ അവസാനം വരെ ചെലവഴിച്ചതായും ധനമന്ത്രാലയം വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health sectorSaudi NewsMinistry of FinanceSocial developmentSaudi budget 2025
News Summary - Third quarter budget: Revenue 270 billion riyals, expenditure 358 billion riyals, deficit 88.5 billion riyals
Next Story