മൂന്നാമത് അന്താരാഷ്ട്ര സൗദി ഫാൽക്കൺസ് പ്രദർശനംഒക്ടോബർ ഒന്നിന് റിയാദിൽ
text_fieldsറിയാദിൽ അരങ്ങേറിയ ഫാൽക്കൺ ഫെസ്റ്റിവൽ (ഫയൽ ചിത്രം)
ജുബൈൽ: മൂന്നാമത് അന്താരാഷ്ട്ര സൗദി ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്സിബിഷൻ ഒക്ടോബർ ഒന്ന് മുതൽ 10വരെ റിയാദിന് വടക്ക് മാൽഹാമിൽ നടക്കും. സൗദി ഫാൽക്കൺസ് ക്ലബ് സങ്കടിപ്പിക്കുന്ന പരിപാടി പ്രാപ്പിടിയൻ പരുന്തുകളുടെ പ്രദർശനം മാത്രമല്ല, സൗദിയുടെ സാംസ്കാരിക പൈതൃകം ലോകജനതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഉൾക്കൊണ്ടാണ്. ഫാൽക്കൺ വിഷയത്തിൽ താൽപര്യമുള്ള ആളുകളും പ്രഫഷനലുകളും തമ്മിലുള്ള ആശയസംവാദത്തിനുള്ള സൗകര്യവും പ്രദർശനപ്പന്തലിൽ ഉണ്ടാവും. വിവിധ കമ്പനികളും അവയുടെ ഉൽപന്നങ്ങളും പരിചയപ്പെടുത്തലും കൈമാറലും പരിപാടിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 26 രാജ്യങ്ങളിൽനിന്നായി 350ലധികം ഫാൽക്കൺ പ്രദർശകർ പങ്കെടുക്കും. ക്യാമ്പിങ്, ഫാൽക്കൺ പരിശീലനം, വേട്ടയാടൽ, ഷൂട്ടിങ് എന്നിവ ഉൾപ്പെടുന്ന 24ലധികം പരിപാടികളാണ് അരങ്ങേറുന്നത്. സെമിനാറുകൾ, വർക്ഷോപ്പുകൾ, സാംസ്കാരിക സായാഹ്നങ്ങൾ, നാടോടി കലകൾ എന്നിവ എല്ലാ പ്രായത്തിലുമുള്ളവർക്കും അവതരിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനും വേദിയൊരുക്കുന്നുണ്ട്. പങ്കാളികളാവാൻ താൽപര്യമുള്ളവർ 3@sfc.org.sa എന്ന ഇ-മെയിൽ വഴി അപേക്ഷിക്കണം. കഴിഞ്ഞ രണ്ട് വർഷമായി നടക്കുന്ന പ്രദർശങ്ങളിൽ 20 രാജ്യങ്ങളിൽനിന്നുള്ള 300ലധികം സംരംഭകർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

