Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൽമാൻ രാജാവിന്റെ അതിഥികളുടെ മൂന്നാം ബാച്ച് മദീനയിലെത്തി

text_fields
bookmark_border
സൽമാൻ രാജാവിന്റെ അതിഥികളുടെ മൂന്നാം ബാച്ച് മദീനയിലെത്തി
cancel
camera_alt

സൽമാൻ രാജാവിന്റെ അതിഥികളായ ഉംറ തീർഥാടകർ മൂന്നാം ബാച്ച് മദീനയിലെത്തിയപ്പോൾ

മദീന: സൽമാൻ രാജാവിന്റെ അതിഥികളായ ഉംറ തീർഥാടകർ മൂന്നാം ബാച്ച് മദീനയിലെത്തി. ഖാദിമുൽ ഹറമൈൻ പദ്ധതിയുടെ ഈ ബാച്ചിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 23 രാജ്യങ്ങളിൽ നിന്നുള്ള 250 ഉംറ തീർഥാടകരാണുള്ളത്. ഈജിപ്ത്, ടാൻസാനിയ, ഐവറി കോസ്​റ്റ്​, തുനീഷ്യ, മൊറോക്കോ, അൾജീരിയ, സെനഗൽ, ഗിനിയ കൊണാക്രി, കാമറൂൺ, നൈജീരിയ, ഘാന, നൈജർ, ഇത്യോപ്യ, റുവാണ്ട, മൗറിറ്റാനിയ, ബുർക്കിന ഫാസോ, ചാഡ്, ജിബൂട്ടി, ദക്ഷിണാഫ്രിക്ക, സാംബിയ, നമീബിയ, അങ്കോള, മാലി എന്നിവയാണ് ആ രാജ്യങ്ങൾ.

മദീനയിലെത്തിയ സംഘം മസ്ജിദുന്നബവി, റൗദ ശരീഫ്, ഖുബാ പള്ളി, ഉഹ്ദ് മലയും മഖ്ബറയും, ഖുർആൻ പ്രിൻറിങ് കോംപ്ലക്സ്, ഇസ്​ലാമിക മ്യൂസിയം എന്നിവ സന്ദർശിക്കും. തുടർന്ന് മക്കയിലെത്തി കിസ്‌വ ഫാക്ടറി, വഹ്‍യ് മ്യൂസിയം എന്നിവയും സന്ദർശിച്ച് ഉംറ കർമങ്ങൾ നിർവഹിക്കും. തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ബന്ധപ്പെട്ട മന്ത്രാലയം അറിയിച്ചു. ഇരുഹറമുകളെയും അതിഥികളെയും പരിപാലിക്കാൻ സൗദി അറേബ്യ നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Third batch of King Salman's guests arrive in Medina
Next Story