മൂന്നാമത് അറബ് ഗൾഫ് സുരക്ഷ സൈനികാഭ്യാസം: ജി.സി.സി നേതാക്കൾ സൗദിയിലെത്തി
text_fieldsമൂന്നാമത് അറബ് ഗൾഫ് സുരക്ഷ സൈനികാഭ്യാസത്തിന്‍റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരും മറ്റ് ഉന്നതരും സൗദിയിലെത്തിയപ്പോൾ
ജിദ്ദ: മൂന്നാമത് അറബ് ഗൾഫ് സുരക്ഷ സൈനികാഭ്യാസത്തിന്‍റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരും മറ്റ് ഉന്നതരും സൗദി കിഴക്കൻ പ്രവിശ്യയിലെത്തി. യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻറ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ഒമാൻ ആഭ്യന്തര മന്ത്രി ഹമൂദ് ബിൻ ഫൈസൽ അൽ ബുസഈദി തുടങ്ങിയവർ എത്തിയവരിലുൾപ്പെടും.
ദഹ്റാൻ കിങ് അബ്ദുൽ അസീസ് എയർബേസിലെത്തിയ ഇരുവരെയും സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ നാഇഫ് സ്വീകരിച്ചു. കിഴക്കൻ പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ അമീർ അഹമ്മദ് ബിൻ ഫഹദ് ബിൻ സൽമാൻ, ജി.സി.സി സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുബാറക് അൽഹജ്‌റഫ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ലെഫ്റ്റനൻറ് ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽഖലീഫയെ ആഭ്യന്തര ഡെപ്യൂട്ടി മന്ത്രി ഡോ. നാസർ ബിൻ അബ്ദുൽ അസീസ് അൽ ദാവൂദ് ആണ് സ്വീകരിച്ചത്. ഖത്തറിലെ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുൽ അസീസ് ബിൻ ഫൈസൽ അൽതാനിയും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ അൻവർ അബ്ദുല്ലത്തീഫ് അൽ ബർജാസും ശനിയാഴ്ച രാവിലെ എത്തിയിട്ടുണ്ട്. ഇരുവരെയും ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹിഷാം അൽഫാഹിഹ് ആണ് സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

