Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ കവർച്ചക്കാരുടെ...

റിയാദിൽ കവർച്ചക്കാരുടെ അക്രമത്തിൽ മലയാളി മരിച്ചു

text_fields
bookmark_border
റിയാദിൽ കവർച്ചക്കാരുടെ അക്രമത്തിൽ മലയാളി മരിച്ചു
cancel

റിയാദ്​: ബഖാല (പലചരക്ക്​ കട)യിൽ കവർച്ചക്കാർ നടത്തിയ അക്രമത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. റിയാദ്​ അസീസിയ എക്​സിറ്റ്​ 22ലുള്ള കടയിൽ ജീവനക്കാരനായ മലപ്പുറം പരപ്പനങ്ങാടി സദ്ദാം ബീച്ച്​ സ്വദേശി അങ്ങമ്മ​ന്‍റെ പുരക്കൽ സിദ്ദീഖാണ്​ (45) മരിച്ചത്​. വെള്ളിയാഴ്​ച രാവിലെ ഒമ്പതോടെ കടയിലെത്തിയ രണ്ട്​ കവർച്ചക്കാർ ഇയാളെ ആയുധവും മറ്റും കൊണ്ട്​ അക്രമിക്കുകയായിരുന്നു. കവർച്ച തടയാനുള്ള ശ്രമത്തിനിടെയായിരുന്നു ആക്രമണം. ആ സമയം കടയിൽ മറ്റാരുമുണ്ടായിരുന്നില്ല. 

ശരീരത്തിൽ മുറിവേറ്റ്​ രക്തംവാർന്ന്​ അവശനായി അരമണിക്കൂറോളം കിടന്ന ഇയാളെ പൊലീസും റെഡ്​ക്രസൻറും എത്തി ആശുപത്രിയിലേക്ക്​ കൊണ്ടുപോയി​. അൽഇൗമാൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച്​ അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും വൈകീട്ട്​ അഞ്ചോടെ മരണം സംഭവിച്ചു. വിവരമറിഞ്ഞയുടൻ എത്തിയ സ്​പോൺസർ അടുത്തുള്ള കടയിലെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച്​ പൊലീസിന്​ കൈമാറുകയായിരുന്നു. 

ദൃശ്യങ്ങളിൽ നിന്ന്​ കവർച്ചക്കാർ വന്ന വാഹനത്തി​ന്‍റെ നമ്പർ കണ്ടെത്തിയത്​ സഹായമായി. തുടർന്ന്​ പൊലീസ്​ ഉൗർജ്​ജിത തെരച്ചിൽ നടത്തി ശനിയാഴ്​ച പുലർച്ചെ അഞ്ചോടെ പ്രതികളെന്ന്​ കരുതുന്ന രണ്ട്​ യമനികളെ വാഹനമടക്കം പിടികൂടി. ഇവർ അസീസിയ പൊലീസ്​ സ്​റ്റേഷനിലാണുള്ളത്​. അൽഇൗമാൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുമെന്നറിയുന്നു. 

20 വർഷമായി ഇതേ കടയിൽ ജീവനക്കാരനാണ്​ സിദ്ദീഖ്​. ഒരു വർഷം മുമ്പാണ്​ നാട്ടിൽ പോയി മടങ്ങിയെത്തിയത്​. ഭാര്യ: അനീഷ. മക്കൾ: റിയാദ്​, സാബിത്​, സഹറ. പിതാവ്​: മുഹമ്മദ്, മാതാവ്​: ചെറിയ ബീവി. സഹോദരങ്ങൾ: ബഷീർ (റിയാദ്​), സക്കരിയ, ഇസ്​മാഇൗൽ, ഹഫ്​സ, ആരിഫ. മരണാനന്തര നിയമനടപടികൾ സഹോദരൻ ബഷീറി​​​​​െൻറയും അയൽവാസി അബ്​ദു പഞ്ചാരയുടെയും നേതൃത്വത്തിൽ നടക്കുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisiddiquegulf newsriyadhmalayali trader
News Summary - thiefs killed malayali trader in riyadh -gulf news
Next Story