Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാംസ വിൽപന...

മാംസ വിൽപന കേന്ദ്രങ്ങളിലെ തെർമോമീറ്ററുകൾ ‘വാസൽ പ്ലാറ്റ്‌ഫോമു'മായി ബന്ധിപ്പിക്കണം - ഭക്ഷ്യ മരുന്ന് അതോറിറ്റി

text_fields
bookmark_border
മാംസ വിൽപന കേന്ദ്രങ്ങളിലെ തെർമോമീറ്ററുകൾ ‘വാസൽ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കണം - ഭക്ഷ്യ മരുന്ന് അതോറിറ്റി
cancel
Listen to this Article

റിയാദ്: മാംസം, കോഴി, മത്സ്യ വിൽപന കേന്ദ്രങ്ങൾ, വെയർഹൗസുകൾ, അവയുടെ ഗതാഗത വാഹനങ്ങൾ എന്നിവയിലെ താപനില, ഈർപ്പം മീറ്ററുകൾ ഗവർണ്മെന്റിന്റെ 'വാസൽ പ്ലാറ്റ്‌ഫോമു'മായി ഇലക്ട്രോണിക് ആയി ബന്ധിപ്പിക്കണമെന്ന് ഭക്ഷ്യ, മരുന്ന് അതോറിറ്റി വ്യക്തമാക്കി. ഒക്ടോബർ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. താപനില കർശനമായി നിരീക്ഷിക്കേണ്ട ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ നിയന്ത്രണം കർശനമാക്കുന്നതിനും ഉപഭോക്തൃ ആരോഗ്യം സംരക്ഷിക്കുന്നതിനും അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്ന ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐ.ഒ.ടി) സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ നിർബന്ധിത നടപടിയെന്നും അതോറിറ്റി പറഞ്ഞു.

സംഭരണത്തിലും ഗതാഗതത്തിലും ഉൽപ്പന്നത്തിന്റെ താപനിലയും ഈർപ്പവും ഉടനടി തുടർച്ചയായി നിരീക്ഷിക്കാനും കേടാകുന്നത് തടയാനും വിൽപ്പന കേന്ദ്രങ്ങളിൽ അവ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ഉയർന്ന നിലവാരവും സുരക്ഷയും ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഇലക്ട്രോണിക് ലിങ്ക് സഹായിക്കുമെന്ന് അതോറിറ്റി വിശദീകരിച്ചു. നിർദ്ദിഷ്ട സമയപരിധിക്ക് മുമ്പ് തീരുമാനം പാലിക്കമെന്ന് ലക്ഷ്യമിട്ട സ്ഥാപനങ്ങളോട് അതോറിറ്റി ആവശ്യപ്പെട്ടു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും സുതാര്യതയും നിയന്ത്രണ കാര്യക്ഷമതയും വർധിപ്പിക്കുകയും അനുചിതമായ സംഭരണം മൂലമുണ്ടാകുന്ന ഭക്ഷ്യ മാലിന്യങ്ങൾ കുറയ്ക്കുകയും ചെയ്യുന്ന പ്രതിരോധ സമീപനം നടപ്പിലാക്കുന്നതിനുള്ള അധികാരങ്ങളെ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്ന് അതോറിറ്റി പറഞ്ഞു. തീരുമാനം പാലിക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meatFood and Drug Authoritythermometers
News Summary - Thermometers at meat outlets should be linked to the 'Vasal Platform' - Food and Drug Authority
Next Story