Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഇന്ന് 119 പുതിയ കോവിഡ് രോഗികൾ മാത്രം; രോഗമുക്തി 188

text_fields
bookmark_border
ആകെ കേസ്: 5,45,624, ആകെ രോഗമുക്തി: 5,34,639, ഇന്നത്തെ മരണം: 7, ആകെ മരണം: 8,598, ചികിത്സയിലുള്ളവർ: 2,387, ഗുരുതരാവസ്ഥയിൽ: 589
സൗദിയിൽ ഇന്ന് 119 പുതിയ കോവിഡ് രോഗികൾ മാത്രം; രോഗമുക്തി 188
cancel

ജിദ്ദ: സൗദിയിൽ ഇന്ന് 119 പുതിയ കോവിഡ് രോഗികളും 188 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,45,624 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,34,639 ഉം ആയി.

ഏഴ് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,598 ആയി. നിലവിൽ 2,387 പേർ ചികിത്സയിലുണ്ട്. ഇവരിൽ 589 പേർ ഗുരുതരാവസ്ഥയിലാണ്. ഇതുവരെ രാജ്യത്തെ രോഗ മുക്തിനിരക്ക് 97.98 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 38, മക്ക 20, കിഴക്കൻ പ്രവിശ്യ 9, മദീന 8, ജീസാൻ 8, അൽ ഖസീം 6, അസീർ 6, നജ്റാൻ 6, തബൂക്ക് 5, വടക്കൻ അതിർത്തി മേഖല 4, അൽ ജൗഫ് 4, ഹായിൽ 4, അൽബാഹ 1. ഇതുവരെ രാജ്യത്ത് 3,84,90,013ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - There are only 119 new Covid patients in Saudi today
Next Story