Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഇന്ന്​ 621 കോവിഡ്​ കേസുകളും മൂന്ന്​ മരണവും

text_fields
bookmark_border
കോവിഡ്​ മുക്തി: 514, ചികിത്സയിലുള്ളവർ: 6,515, ഗുരുതരാവസ്ഥയിലുള്ളവർ: 76
സൗദിയിൽ ഇന്ന്​ 621 കോവിഡ്​ കേസുകളും മൂന്ന്​ മരണവും
cancel
Listen to this Article

റിയാദ്​: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 621 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു​. നിലവിലെ രോഗബാധിതരിൽ 514 പേർ കൂടി സുഖം പ്രാപിച്ചു. മൂന്ന്​​ മരണവും റിപ്പോർട്ട്​ ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 760,477 ഉം രോഗമുക്തരുടെ എണ്ണം 744,841 ഉം ആയി. രാജ്യത്തെ ആകെ മരണം 9,121 ആയി തുടരുന്നു.

നിലവിൽ 6,515 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 76 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.94 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 161, റിയാദ്​ 105, മക്ക 68, മദീന 67, ത്വാഇഫ്​ 31, ദമ്മാം 29, ജീസാൻ 16, അബഹ 15, അൽബാഹ 11, ഹുഫൂഫ്​ 7, യാംബു 5, ഖത്വീഫ്​ 5, ബുറൈദ 4, അബൂ അരീഷ്​ 4, ദഹ്​റാൻ 4, ബൽ ജുറൈഷി 4, തബൂക്ക്​ 3, ഖമീസ്​ മുശൈത്ത്​ 3, നജ്​റാൻ 3, ഖോബാർ 3, റാബിഖ്​ 3, ഉനൈസ 3, സബ്​യ 3, തുർബ 3, അൽഖർജ്​ 3, ഖുലൈസ്​ 2, അറാർ 2, ഹാഇൽ 2, അഫീഫ്​ 2, സറാത്​ ഉബൈദ 2, ജുബൈൽ 2, റാനിയ 2, സാംത 2, ബീഷ 2, ബദർ 2, അൽഉല 2, ഹഫർ അൽബാത്വിൻ 2, വാദി ദവാസിർ 2, അൽഖരീഹ്​ 2.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - There are 621 Covid cases and three deaths in Saudi Arabia today
Next Story