തറവാട് ജെ.പി കപ്പ് മെഗാ ഷട്ടിൽ ടൂർണമെന്റ്
text_fieldsതറവാട് റിയാദ് സംഘടിപ്പിച്ച ജെ.പി കപ്പ് ഷട്ടിൽ ടൂർണമെന്റ് സമ്മാനദാന ചടങ്ങിൽനിന്ന്
റിയാദ്: റിയാദിലെ കുടുംബ കൂട്ടായ്മയായ തറവാട് ജെ.പി കപ്പ് മെഗാ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു. അകാലത്തിൽ വിടപറഞ്ഞ മുതിർന്ന അംഗം ജയപ്രകാശിന്റെ നാമധേയത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
എക്സിറ്റ് 16ലുള്ള റായദ് പ്രൊ ബാഡ്മിന്റൺ കോർട്ടിൽ നടന്ന മത്സരങ്ങളിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ മാറ്റുരച്ചു. വ്യത്യസ്ത ഗ്രൂപ്പുകളിലായി 240ലധികം കളിക്കാരാണ് ഗ്രൗണ്ടിൽ ഇറങ്ങിയത്. തറവാടിന്റെ കാര്യനിർവാഹക സമിതി കാരണവർ ബിനു ശങ്കരൻ, കാര്യദർശി ത്യാഗരാജൻ കരുനാഗപ്പള്ളി, ട്രഷറർ നന്ദു കൊട്ടാരത്ത്, കലാകായിക ദർശി ബാബു പൊറ്റക്കാട്, പൊതുസമ്പർക്ക ദർശി മുഹമ്മദ് റഷീദ് മലപ്പുറം എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
അംഗമായ ജോസഫ് കൈലത്തായിരുന്നു ടൂർണമെന്റ് ഡയറക്ടർ. സൗദിയിലെ വിവിധ ക്ലബുകളുടെയും റായിഡ് കോർട്ടിന്റേയും സഹകരണമാണ് ടൂർണമെന്റിനെ വിജയത്തിലേക്കെത്തിച്ചതെന്ന് സംഘാടകർ പറഞ്ഞു. ജെ.പി കപ്പ് മെഗാ ഷട്ടിൽ ടൂർണമെന്റ് ഇർസ ആൻഡ് റികൊ ജേതാക്കളായി. വിവിധ വിഭാഗത്തിലായി നടന്ന മത്സരത്തിലെ എല്ലാ വിജയികൾക്കും ട്രോഫിയും കാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

