തെന്നല ബാലകൃഷ്ണപിള്ള ഗാന്ധിയൻ ആശയ, ആദർശങ്ങൾ മുറുകെപ്പിടിച്ച നേതാവ് - ഒ.ഐ.സി.സി
text_fieldsഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണ പരിപാടിയിൽ ഹക്കീം പാറക്കൽ സംസാരിക്കുന്നു
ജിദ്ദ: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി പ്രസിഡന്റുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിൽ ഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു.ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാഹക സമിതി അംഗം എം.എ അസീസ് അനുസ്മരണ പ്രഭാഷണം നടത്തി. ഗാന്ധിയൻ ആശയാദർശങ്ങൾ സ്വജീവിതത്തിൽ പകർത്തിയ മാതൃകാപുരുഷനായിരുന്നു തെന്നല ബാലകൃഷ്ണപിള്ള എന്നദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായ സന്ദർഭങ്ങളിൽ എല്ലാവരെയും കൂട്ടിയോജിപ്പിച്ചു പാർട്ടിയെ ചരിത്ര വിജയത്തിലേക്ക് നയിക്കുവാൻ കഴിഞ്ഞ പൊതുസമ്മതനായ നേതാവായിരുന്നു. അധികാര സ്ഥാനങ്ങൾ കൈവെടിയേണ്ടി വന്ന ഘട്ടങ്ങളിൽ നിരാശയോ വൈമനസ്യമോ പ്രകടിപ്പിക്കാതെ പാർട്ടി തീരുമാനം ശിരസ്സാവഹിച്ച ത്യാഗിയായിരുന്നു തെന്നല ബാലകൃഷ്ണപിള്ള എന്നും അദ്ദേഹം അനുസ്മരിച്ചു.
ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ കാവുമ്പായി, ജനറൽ സെക്രട്ടറിമാരായ അസ്ഹബ് വർക്കല, മനോജ് മാത്യു, ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട്, സെക്രട്ടറി യൂനുസ് കാട്ടൂര്, വനിത വിഭാഗം പ്രസിഡന്റ് മൗഷ്മി ശരീഫ്, മജീദ് ചേറൂർ, നൗഷാദ് ചാലിയാർ, ഫിറോസ് പോരൂർ, നാസർ കോഴിത്തൊടി, അയൂബ് പന്തളം, അർഷാദ് ഏലൂർ, അഷ്റഫ് വടക്കേകാട്, റോബി, ഷറഫ് മഹേഷ്, ജോസഫ്, നാസർ സൈൻ തുടങ്ങിയവർ സംസാരിച്ചു. സമീർ കാളികാവ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

