തെങ്ങമം ബാലകൃഷ്ണൻ സ്മാരക പുരസ്കാരം ജോസഫ് അതിരുങ്കലിന്
text_fieldsജോസഫ് അതിരുങ്കൽ
റിയാദ്: യുവരശ്മി ഗ്രന്ഥശാല ഏർപ്പെടുത്തിയ തെങ്ങമം ബാലകൃഷണൻ ചെറുകഥ പുരസ്കാരത്തിന് സൗദിയിൽ പ്രവാസിയായ ജോസഫ് അതിരുങ്കൽ അർഹനായി. അദ്ദേഹത്തിന്റെ ‘ജോസഫ് അതിരുങ്കലിന്റെ കഥകൾ’ എന്ന പുസ്തകത്തിനാണ് പുരസ്കാരം.
പ്രവാസ ലോകത്തെ മനുഷ്യബന്ധങ്ങളുടെ കഥകൾ ഹൃദയസ്പർശിയായി എഴുതുന്ന ജോസഫ് അതിരുങ്കൽ രണ്ട് പതിറ്റാണ്ടായി സാഹിത്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്. കഥയും നോവലും ഉൾപ്പടെ ഏഴ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘മിയ കുൾപ്പ’യാണ് പുതിയ നോവൽ. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കവിയും നോവലിസ്റ്റുമായ തെങ്ങമം ഗോപകുമാർ, ചെയർമാൻ പി. ശിവൻകുട്ടി, സി. ഗോപിനാഥൻ, ഷീബ ലാലി എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്.ഡിസംബറിൽ നടക്കുന്ന സാംസ്കാരിക സംഗമത്തിൽ പുരസ്കാരം സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

