തെക്കേപ്പുറം ദമ്മാം ഫുട്ബാൾ ടൂർണമെൻറ് ജൂനിയർ, സബ് ജൂനിയർ വിജയികൾ
text_fieldsതെക്കേപ്പുറം ദമ്മാം ഫുട്ബാൾ ടൂർണമെൻറ് ജൂനിയർ, സബ്ജൂനിയർ വിജയികളായ ടീം ഐഡിയ ലിങ്കും, ടീം അഹജാർ അൽമർവയും ട്രോഫിയുമായി
ദമ്മാം: കോഴിക്കോട് ദമ്മാം തെക്കേപ്പുറം ഫുട്ബാൾ മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ജൂനിയർ സബ് ജൂനിയർ വിഭാഗം ഫൈനലിന് ആവേശകരമായ പര്യവസാനം. ജൂനിയർ വിഭാഗത്തിൽ ടീം ഐഡിയ ലിങ്കും, സബ് ജൂനിയർ വിഭാഗത്തിൽ ടീം അഹജാർ അൽമർവയും ജേതാക്കളായി. ടീം ലൈഫ് ലൈൻ ടൂൾസ് ആൻഡ് സേഫ്റ്റി, ടീം ഐ.ടി.സി. ജുബൈൽ എന്നിവർ യഥാക്രമം റണ്ണേഴ്സ് ആയി. അർമാൻ കോയസൻ, ആലിം അബ്ദുൽ അഹദ്, സൈദ് സുആദ്, നിഷാൻ അലി എന്നിവരെ വ്യക്തിഗത ചാമ്പ്യന്മാരായി തെരഞ്ഞെടുത്തു. വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും നൽകി. ഇർഫാൻ, മുനിയാസ്, ഡാനിഷ്, മുഹമ്മദലി, പി.പി. അലി, താഹിർ, തിആബ്, ഫഹദ്, നാച്ചു, ജുനൂസ് കാദർ, ജംഷി, ഫൈസൽ, ഇഹ്സാൻ, പി.പി. സിദ്ദിഖ്, ജസീം, അനീസ്, ഫർഹാൻ ഹസീബ് എന്നിവർ നേതൃത്വം നൽകി.

