കുഞ്ഞഹമ്മദ് പട്ടാമ്പിക്ക് യാത്രയയപ്പ് നൽകി
text_fieldsകുഞ്ഞഹമ്മദ് പട്ടാമ്പിക്ക് അറാർ കെ.എം.സി.സി യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക പ്രവർത്തകനും പത്രങ്ങളിലെ പ്രതികരണ കോളങ്ങളിലെ സ്ഥിരം സാന്നിധ്യവുമായ കുഞ്ഞഹമ്മദ് പട്ടാമ്പിക്ക് അറാർ കെ.എം.സി.സി പ്രവർത്തകർ യാത്രയയപ്പ് നൽകി.
പാലക്കാട് പട്ടാമ്പി, കിഴായൂർ സ്വദേശിയും അറാർ കെ.എം.സി.സിയുടെ സ്ഥാപക നേതാക്കളിൽ പ്രധാനിയുമാണ് പുലാക്കൽ കുഞ്ഞഹമ്മദ് എന്ന കുഞ്ഞഹമ്മദ് പട്ടാമ്പി. പ്രവാസം തുടങ്ങുന്നതിന് മുമ്പ് തന്നെ നാട്ടിലെ മുസ്ലിം ലീഗ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അറാറിൽ എത്തി വർഷങ്ങൾക്ക് ശേഷം സുഹൃത്തുക്കളുമായി കെ.എം.സി.സി രൂപവത്കരിച്ച് പൊതുപ്രവർത്തനത്തിൽ സജീവമായി.
അറാർ കമ്മിറ്റിയിലെ ആദ്യ വൈസ് പ്രസിഡൻറായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാവുകയും ചെയ്തു. സമൂഹ മാധ്യമങ്ങൾ സജീവമാകുന്നതിന് മുമ്പ് 'ഗൾഫ് മാധ്യമം'ഉൾപ്പെടെ സൗദിയിലിറങ്ങുന്ന മലയാളം പത്രങ്ങളിലെ പ്രതികരണ കോളങ്ങളിൽ സ്ഥിരം എഴുത്തുകാരനായിരുന്നു. അറാർ മുഹമ്മദിയ്യയിലെ അദ്ദേഹത്തിെൻറ റൂമിൽ നടന്ന ലളിതമായ യാത്രയയപ്പ് ചടങ്ങിൽ സൗദി കെ.എം.സി.സി നാഷനൽ കമ്മറ്റിയുടെ ഉപഹാരം ഹക്കീം അലനല്ലൂരും അറാർ സെൻട്രൽ കമ്മറ്റിയുടെ ഉപഹാരം ശിഹാബ് കാസർകോടും കൈമാറി. അസീസ് വലിയാട്, സക്കീർ മേൽമുറി, ശിഹാബ് സി.കെ. തൂത, സലാഹ് വെണ്ണക്കോട്, അബ്ദുറഹ്മാൻ ചീക്കോട്, ഖാദർ ഫാമിലി, റഷീദ് പട്ടാമ്പി, യാസീൻ പട്ടാമ്പി തുടങ്ങിയവർ പങ്കെടുത്തു. ചൊവ്വാഴ്ച അൽജൗഫ് -ഷാർജ- കോഴിക്കോട് എയർ അറേബ്യ വിമാനത്തിൽ കുഞ്ഞഹമ്മദ് പട്ടാമ്പി നാട്ടിലേക്ക് പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

