Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചി​കി​ത്സ​യി​ൽ...

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന്​ നാ​ട്ടി​ൽ ധ​ന​സ​ഹാ​യം ന​ൽ​കി

text_fields
bookmark_border
ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന്​ നാ​ട്ടി​ൽ ധ​ന​സ​ഹാ​യം ന​ൽ​കി
cancel
camera_alt

ചെ​റു​വ​ട്ടൂ​ർ സ്വ​ദേ​ശി​ക്ക് വേ​ണ്ടി ദ​മ്മാം എ​റ​ണാ​കു​ളം ജി​ല്ല കെ.​എം.​സി.​സി​യു​ടെ ചി​കി​ത്സ ധ​ന​സ​ഹാ​യം സി​റാ​ജ് ആ​ലു​വ നെ​ല്ലി​ക്കു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷ​റ​ഫി​യ ശി​ഹാ​ബി​ന്​ ന​ൽ​കു​ന്നു 

ദ​മ്മാം: കെ.​എം.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി ന​ട​ത്തു​ന്ന വാ​ർ​ഷി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വ​ട്ടൂ​ർ കോ​ട്ടെ​പീ​ടി​ക സ്വ​ദേ​ശി​ക്ക് ചി​കി​ത്സ ധ​ന​സ​ഹാ​യം നാ​ട്ടി​ൽ ന​ൽ​കി.

ഇ​ദ്ദേ​ഹ​ത്തി​ന്​ വേ​ണ്ടി സ​മാ​ഹ​രി​ച്ച തു​ക നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് 17ാം വാ​ർ​ഡ് മെം​ബ​ർ ഷ​റ​ഫി​യ ശി​ഹാ​ബി​ന് അ​ൽ​ഖോ​ബാ​ർ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് ആ​ലു​വ കൈ​മാ​റി. ജി​ല്ല കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ മു​സ്ത​ഫ ക​മാ​ൽ, മു​ഹ​മ്മ​ദ് ഷാ ​മൂ​ളാ​ട്ട്, പ്ര​വാ​സി ലീ​ഗ് ജി​ല്ല ട്ര​ഷ​റ​ർ ഒ.​കെ. അ​ലി​യാ​ർ, മു​സ്​​ലിം ലീ​ഗ് നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സി.​വി. സൈ​നു​ദ്ദീ​ൻ, ഊ​രം​കു​ഴി, ശാ​ഖാ മു​സ്​​ലിം ലീ​ഗ് സെ​ക്ര​ട്ട​റി സ​ലീം, കോ​ട്ടേ​പീ​ടി​ക ശാ​ഖാ സെ​ക്ര​ട്ട​റി റി​യാ​സ് പു​തി​യേ​ട​ത്ത്, യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ ഷ​മീ​ർ, ജ​ലാ​ൽ മം​ഗ​ലം, വി.​കെ. ഷ​മീ​ർ, മൊ​യ്തു ബ്ലാ​ങ്ക​ര, ഷാ​ജി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kmcc
News Summary - The young man, who is in treatment, received financial assistance from Nati
Next Story