Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജോ​ലി​ക്കി​ടെ...

ജോ​ലി​ക്കി​ടെ കോ​ണി​യി​ൽ​നി​ന്ന് വീ​ണ്​ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
ജോ​ലി​ക്കി​ടെ കോ​ണി​യി​ൽ​നി​ന്ന് വീ​ണ്​ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
cancel
camera_alt

മു​ർ​ത​സ ഗു​ലാം ജീ​ലാ​നി 

ജീ​സാ​ൻ: ജോ​ലി​ചെ​യ്യു​ന്ന​തി​നി​ടെ ക​യ​റി​നി​ന്ന കോ​ണി തെ​ന്നി നി​ല​ത്തു​വീ​ണ്​ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി മ​രി​ച്ചു. മ​രു​തൂ​ർ പൂ​വ​ക്കോ​ട് സ്വ​ദേ​ശി പ​ടി​ഞ്ഞാ​റ​ക​ത്ത് മു​ർ​ത​സ ഗു​ലാം ജീ​ലാ​നി (28) ആ​ണ് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ ജീ​സാ​നി​ലെ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. നാ​ലു​ദി​വ​സം മു​മ്പ് ജീ​സാ​ൻ ഈ​ദാ​ബി​യി​ൽ ഒ​രു ക​ട​യു​ടെ ഗ്ലാ​ഡി​ങ് ജോ​ലി​ക്കി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

വീ​ഴ്‌​ച​യി​ൽ ത​ല​ക്കേ​റ്റ ശ​ക്ത​മാ​യ ക്ഷ​തം കാ​ര​ണം അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. അ​പ​ക​ടം സം​ഭ​വി​ച്ച​യു​ട​നെ ജീ​സാ​ൻ കി​ങ് ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ത​ല​യി​ൽ മേ​ജ​ർ ശാ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഏ​ഴു​വ​ർ​ഷ​മാ​യി പി​താ​വാ​യ പ​ടി​ഞ്ഞാ​റ​ക​ത്ത് മൊ​യ്തീ​ൻ മൗ​ല​വി​ക്കൊ​പ്പം ജീ​സാ​ൻ സാ​ബി​യ​യി​ൽ അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ ജോ​ലി​ക​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ക​യാ​യി​രു​ന്നു. പി​താ​വി​നോ​ടൊ​പ്പ​മാ​ണ് സാ​ധാ​ര​ണ​ഗ​തി​യി​ൽ ജോ​ലി ചെ​യ്യാ​റു​ള്ള​തെ​ങ്കി​ലും സം​ഭ​വ​ദി​വ​സം അ​ദ്ദേ​ഹ​ത്തി​ന് പ​ക​രം മ​റ്റൊ​രു സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ്​​ പി​താ​വി​നോ​ടൊ​പ്പം നാ​ട്ടി​ൽ അ​വ​ധി​ക്ക് പോ​യി തി​രി​ച്ചെ​ത്തി​യ​ത്.

ഇ​സ്​​ലാ​മി​ക്​ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. കി​ങ് ഫ​ഹ​ദ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം ജീ​സാ​നി​ൽ ത​ന്നെ ഖ​ബ​റ​ട​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്നു. മാ​താ​വ്: ഫാ​ത്തി​മ. ഭാ​ര്യ: സ​ഫീ​ദ. മ​ക​ൾ: മു​ജ്ത​ബ. മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി ജീ​സാ​ൻ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ശ​മീ​ർ അ​മ്പ​ല​പ്പാ​റ, ഖാ​ലി​ദ് പ​ട്​​ല, സ​ലിം എ​ട​വ​ണ്ണ, ആ​രി​ഫ് ഒ​തു​ക്കു​ങ്ങ​ൽ എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death newsMurtaza Gulam Jilani
News Summary - The young man who fell from the corner of Jolie's died
Next Story