കെട്ടിടത്തിൽനിന്നു വീണ കൊല്ലം സ്വദേശിയെ കേളി നാട്ടിലെത്തിച്ചു
text_fieldsറിയാദ്: കെട്ടിടത്തിൽനിന്നു വീണു പരിക്കേറ്റ മലയാളിയെ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. കൊല്ലം ചാത്തന്നൂർ സ്വദേശി രാജു ശിവദാസനാണ് മുസഹ്മിയയിൽ ജോലിക്കിടെ കെട്ടിടത്തിൽനിന്നു വീണ് പരിക്കേറ്റത്. വീഴ്ചയിൽ നട്ടെല്ലിനും കാലിനും സാരമായി പരിക്കേറ്റ ഇയാൾ ഒരാഴ്ചയിലധികം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർചികിത്സക്കായി നാട്ടിലേക്കു പോകാൻ സഹായം ചെയ്യണമെന്ന് രാജുവിെൻറ സുഹൃത്തുക്കൾ കേളിയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കേളി മുസഹ്മിയ ഏരിയ ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ആവശ്യമായ യാത്രാരേഖകളും യാത്രചെയ്യാനുള്ള വീൽചെയറും ഒരുക്കി നൽകി. കഴിഞ്ഞ ദിവസത്തെ വിമാനത്തിൽ നാട്ടിലേക്കു തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

