Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോകത്തെ ഏറ്റവും...

ലോകത്തെ ഏറ്റവും ശ്രദ്ധേയ ​സാ​ങ്കേതിക വിദ്യാമേള ‘ലീപ്​ 2024ന്​’ ഇന്ന്​ റിയാദിൽ തുടക്കം

text_fields
bookmark_border
LEAP 2024
cancel

റിയാദ്​: സൗദി അറേബ്യയിലെ ഏറ്റവും വലിയ സാ​ങ്കേതിക വിദ്യാമേള തിങ്കളാഴ്​ച രാവിലെ 10.30ന്​ റിയാദിൽ ആരംഭിക്കും. റിയാദ്​ നഗരത്തിൽനിന്ന്​ 80 കിലോമീറ്റർ വടക്ക് മൽഹമിലുള്ള റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ്​ സാ​ങ്കേതിക വിദ്യകളുടെ അത്ഭുത ലോകം തുറക്കുന്ന അന്താരാഷ്​ട്ര ഐ.ടി മേള. വ്യാഴാഴ്​ച വരെ നാലുദിവസം നീണ്ടുനിൽക്കുന്ന മേള എല്ലാദിവസവും രാവിലെ 10.30 മുതൽ വൈകീട്ട് ഏഴ്​​വരെയാണ്​. മേള സന്ദർശിക്കാൻ ബാഡ്​ജ്​​ നിർബന്ധമാണ്​. https://register.visitcloud.com എന്ന ലിങ്കിൽ രജിസ്​റ്റർ ചെയ്​താണ്​ ബാഡ്​ജ്​ നേടേണ്ടത്​. രജിസ്​ട്രേഷൻ പൂർത്തീകരിച്ചാൽ ഇമെയിലായി ഡിജിറ്റൽ ബാഡ്ജ് എത്തും. അത്​ സ്കാൻ ചെയ്താണ് മേളയിലേക്ക് പ്രവേശനം അനുവദിക്കുക.

റിയാദ്​ നഗരത്തിലെ രണ്ടിടങ്ങളിൽനിന്ന്​ ​ലീപ്​ മേള നടക്കുന്ന മൽഹമിലേക്കും തിരികെയും ഷട്ടിൽ ബസ്​ സർവിസുണ്ട്​. റിയാദ്​ എയർപ്പോർട്ട്​ റോഡിലെ അമീറ​ നൂറ യൂനിവേഴ്​സിറ്റി, എക്​സിറ്റ്​ എട്ടിലെ ഗാർഡനീയ മാൾ (ഹിൽട്ടൺ ഗാർഡൻ ഇൻ ലാൻഡ്​, അൽഗദീർ ഡിസ്​ട്രിക്​റ്റ്​) എന്നിവിടങ്ങളിൽനിന്നാണ്​ മൽഹമിലേക്ക്​ രാവിലെ 9.30 മുതൽ വൈകീട്ട്​ 5.10 വരെ ബസ്​ സർവീസുള്ളത്​. ഉച്ചക്ക്​ 12 മുതൽ രാത്രി എട്ട്​ വരെ തിരികെയും ബസ്​ സർവിസുണ്ടാവും. ഓരോ 20 മിനിറ്റിലും ബസുകൾ പുറപ്പെടും. ഇതിന്​ പുറമെ കരീം ടാക്​സി ബുക്ക്​ ചെയ്​താൽ ആകെ ടാക്​സി ചാർജിൽ 50 റിയാൽ ഇളവുണ്ടാവും.

മേളയിൽ സംഘാടകർ 1,72,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ സംവിധാനങ്ങൾ പ്രദർശിപ്പിക്കാനും പരിചയപ്പെടുത്താനുമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന 1800 കമ്പനികൾ മേളയിൽ പ്രദർശനത്തിനുണ്ട്. ഇതിന് പുറമെ 600 ഓളം സ്​റ്റാർട്ടപ്പ് കമ്പനികളുടെയും സാന്നിദ്ധ്യം മേളയിലുണ്ടാകും. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾക്കും വ്യാപാര കരാറുകൾക്കും മേള സാക്ഷിയാകും. ലോകത്തി​െൻറ വിവിധ കോണുകളിൽ നിന്നെത്തിയ ടെക്‌നോ മേഖലയിലെ 1100 പ്രഭാഷകർ ലീപ്പി​െൻറ പല വേദികളിലായി സംസാരിക്കും.

രാജ്യത്തിനകത്തുള്ള വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും സ്​റ്റാർട്ടപ്പ് സംരംഭകർക്കും വലിയ അവസരമായി ലീപ്പ് മാറും. സമ്മേളന നഗരികളിൽ ലോകോത്തര കമ്പനികളുടെ സി.ഇ.ഒമാരും പ്രതിനിധികളും പങ്കെടുക്കുന്നത് ഈ രംഗത്തെ ഉദ്യോഗാർഥികൾക്ക് ഗുണപരമായ ഭാവിയുണ്ടാക്കും. സാങ്കേതിക വിദ്യാമേഖലകളിലെ സംരംഭകർക്കും വിദ്യാർഥികൾക്കും വലിയ രീതിയിൽ പ്രയോജനപ്പെടുന്നതാണ്​ ലീപ്പ് മേള. സൗദി അറേബ്യ ഗൗരവപൂർവം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ലോകത്ത് സാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്‌ടിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് സൗദി അറേബ്യ കുതിക്കുന്നതി​െൻറ ചുവട് വെപ്പുകളിൽ ഒന്നാണ് ലീപ്പ്‌. ലോകത്ത് നടക്കുന്ന പരിവർത്തനങ്ങളെ നേരിൽ കാണാനുള്ള അവസരമായിട്ടാണ് സന്ദർശകർ മേളയെ കാണുന്നത്. മിഡിൽ ഈസ്​റ്റിലെ വിവിധരാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LEAP 2024technology fair
News Summary - The world's most notable technology fair 'LEAP 2024' has started today in Riyadh.
Next Story