Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോകത്തിലെ ഏറ്റവും വലിയ...

ലോകത്തിലെ ഏറ്റവും വലിയ ഒ​ട്ടകോത്സവം റിയാദിൽ തുടരുന്നു

text_fields
bookmark_border
ലോകത്തിലെ ഏറ്റവും വലിയ ഒ​ട്ടകോത്സവം റിയാദിൽ തുടരുന്നു
cancel
camera_alt

റിയാദിന്​ സമീപം റുമാഅയിൽ നടക്കുന്ന ഒട്ടകോത്സവത്തിൽനിന്ന്​

റിയാദ്: ഒരു മാസത്തിലധികം കാലം നീണ്ടുനിൽക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഒട്ടകോത്സവം റിയാദിന്​ സമീപം റുമാഅയിൽ പുരോഗമിക്കുന്നു. ഒട്ടകയോട്ട, സൗന്ദര്യ മത്സരങ്ങൾ അരങ്ങേറുന്ന മേള ‘കിങ്​ അബ്​ദുൽ അസീസ് ഒട്ടകോത്സവം’ എന്ന പേരിൽ അന്താരാഷ്​ട്രതലത്തിൽ തലത്തിൽ പ്രശസതമാണ്​. 10ാമത്​ പതിപ്പാണ്​ ഇത്തവണ നടക്കുന്നത്​. ഡിസംബർ ഒന്നിന്​ തുടങ്ങിയ മേള ജനുവരി മൂന്നിന്​ അവസാനിക്കും. റിയാദ് നഗരത്തിൽനിന്ന് 130 കിലോമീറ്റർ തെക്കോട്ട് യാത്ര ചെയ്താലെത്തുന്ന റുമാഅ്​ പട്ടണത്തിലാണ്​ മേള നടക്കുന്നത്​.

സൗദി ക്യാമൽ ക്ലബാണ്​ സംഘാടകർ. വാർഷിക സാംസ്കാരിക, സാമ്പത്തിക, കായിക, വിനോദ ഉത്സവമായി നെഞ്ചേറ്റുന്ന അറബികൾ ഒട്ടകമേളയുടെ ഓരോ ദിനവും ആഘോഷമാക്കി മാറ്റുകയാണ്​. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന ഒട്ടകം അറബ് ചരിത്രത്തി​ന്റെയും സംസ്കാരത്തി​ന്റെയും ഭാഗമാണ്. രാജ്യത്തി​ന്റെ പൈതൃകോത്സവം കൂടിയാണ് ഒട്ടകമേള. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഒട്ടകങ്ങൾ മത്സരത്തിനിറങ്ങും. ജി.സി.സി രാജ്യങ്ങളിലും സൗദിയുടെ വിവിധ പ്രവിശ്യകളിലും നിന്ന്​ പ്രദർശനം കാണുവാനും പങ്കെടുക്കാനും ആയിരങ്ങൾ ഇതിനോടകം നഗരിയിലെത്തി.

സൗദി ടൂറിസത്തി​ന്റെ ഭാഗമായെത്തുന്ന വിദേശികളും മേളയുടെ കൗതുകം ആസ്വദിക്കാനെത്തുന്നുണ്ട്. ജി.സി.സി രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഒട്ടകങ്ങൾ മത്സരത്തിനെത്തുന്നത്. ഒട്ടക ഉടമകളും സംഘവും ഒരു മാസക്കാലം ഏറ്റവും ആസ്വാദ്യകരമായ കാലാവസ്ഥയിൽ റുമഅയിൽ തമ്പടിച്ച് മേളയിൽ പങ്കെടുക്കുന്നവരാണ്. തങ്ങളുടെ ഒട്ടകങ്ങൾ മത്സരത്തിൽനിന്ന് പുറത്ത് പോയാലും ഉത്സവം തീരും വരെ അവിടെ പാർക്കുകയാണ് പതിവ്.

വിജയികൾക്ക് വലിയ തുകയാണ് സമ്മാനമായി നൽകുക. ഒട്ടകങ്ങളെ വളർത്താനും സംരക്ഷിക്കാനുമുള്ള അവകാശത്തെയും ആവശ്യകതയെയും കുറിച്ചുള്ള ബോധവൽകരണം മേളയുടെ ലക്ഷ്യങ്ങളിലൊന്നാണ്. നിറം, തലയുടെ വലിപ്പം, കഴുത്തി​ന്റെ നീളം, മുതുക്, കണ്ണുകളുടെ വലിപ്പം, പുരികം, ചെവിയുടെ സൗന്ദര്യം, ഉരുളൻ പൂഞ്ഞ, പല്ലിനെ മൂടുന്ന ചുണ്ടുകൾ തുടങ്ങിവയാണ് സൗന്ദര്യമത്സരത്തിൽ വിജയികളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ.

മത്സരത്തിൽ വിജയിക്കുന്ന ഒട്ടകങ്ങളെ മോഹവില നൽകി സ്വന്തമാക്കാൻ മേളയുടെ ഭാഗമായി ഒട്ടകലേലവും പരേഡും മേളയുടെ ഭാഗമായുണ്ട്. ചെറുകിട കച്ചവടങ്ങളും കൈത്തറി ഉൽപന്നങ്ങളുടെയും അറബ് കാലിഗ്രഫി ഉൾപ്പെടെയുള്ള അറബ് കലാകാരന്മാരുടെ പവലിയനുകളും സന്ദർശകരെ നഗരിയിലേക്ക് എത്തുന്നവരെ ആസ്വദിപ്പിക്കും. രാജ്യത്തി​ന്റെ പൈതൃകം നിലനിർത്താനും ചരിത്രത്തിൽ ഒട്ടകങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടാനുമുള്ള അവസരമായി കണ്ടാണ് ഗ്രാമീണ ഒട്ടക ഉടമകൾ മത്സരത്തിനെത്തുന്നത്.

ഒട്ടകപ്രേമികളെ പരിചയപ്പെടാനും വിവിധ പ്രദേശത്തുള്ള പഴയ സുഹൃത്തുക്കളുമായി ഒത്തുചേരാനും വർഷത്തിലൊരിക്കൾ കിട്ടുന്ന അവസരമായി കാണുന്നവരമുണ്ട്. സൗദി അറേബ്യയിലെ ഏറ്റവും വലിയ പൈതൃകോത്സവമായിരുന്ന ജനാദ്രിയ ഉത്സവ ദിനത്തിലായിരുന്നു മറ്റ് പ്രവശ്യകളിയെയും ഗ്രാമങ്ങളും മുതിർന്ന തലമുറ റിയാദ് നഗരത്തിലെത്തിയിരുന്നത്. ജനാദ്രിയ റിയാദ് സീസണിലേക്ക് ലയിച്ചതോടെ കൂടിപ്പാർക്കാനുള്ള വേദി കൂടിയാണ് ഇപ്പോൾ റുമയിലെ ഒട്ടകോത്സവമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arabic Calligraphycamel race competitionKing Abdulaziz Camel Festival
News Summary - The world's largest camel festival continues in Riyadh
Next Story