Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​സ്രാ​യേ​ലി​ന്റെ...

ഇ​സ്രാ​യേ​ലി​ന്റെ ച​ട്ട​മ്പി​ത്ത​ര​ത്തി​നു മു​ന്നി​ൽ ലോ​കം മു​ട്ടു​മ​ട​ക്ക​രു​ത് -കെ.​എം.​സി.​സി

text_fields
bookmark_border
kmcc
cancel
camera_alt

ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​സം​ഗ​മ​ത്തി​ൽ

ആ​ഷി​ഖ് ചെ​ല​വൂ​ർ സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: നി​രാ​യു​ധ​രും നി​സ്സ​ഹാ​യ​രു​മാ​യ ഫ​ല​സ്തീ​നി​ക​ളെ നി​ർ​ദ​യം കൊ​ന്നൊ​ടു​ക്കു​ന്ന ഇ​സ്രാ​യേ​ൽ ഭീ​ക​ര​ത​ക്കു മു​ന്നി​ൽ പ​ഞ്ച​പു​ച്ഛ​മ​ട​ക്കി നി​ൽ​ക്കു​ന്ന ലോ​ക രാ​ഷ്ട്ര​ങ്ങ​ളു​ടെ​യും രാ​ഷ്ട്രാ​ന്ത​രീ​യ കൂ​ട്ടാ​യ്മ​ക​ളു​ടെ​യും നി​സ്സം​ഗ​ത​ക്ക് അ​റു​തി​കു​റി​ച്ച് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും ഭീ​ക​ര​രാ​ഷ്ട്ര​ത്തി​ന്റെ ച​ട്ട​മ്പി​ത്ത​ര​ത്തി​നു മു​ന്നി​ൽ ലോ​കം മു​ട്ടു​മ​ട​ക്ക​രു​തെ​ന്നും ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ധു​നി​ക രാ​ഷ്ട്ര​സ​ങ്ക​ൽ​പ​ങ്ങ​ൾ​ക്കും പ​രി​ഷ്കൃ​ത രാ​ഷ്ട്രാ​ന്ത​രീ​യ സ​മീ​പ​ന​ങ്ങ​ൾ​ക്കും ഒ​ട്ടും ഭൂ​ഷ​ണ​മ​ല്ലാ​ത്ത ച​ട്ട​മ്പി​ത്ത​ര​മാ​ണ് ആ​യു​ധ​ബ​ല​ത്തി​ന്റെ അ​ഹ​ന്ത​യി​ൽ ഇ​സ്രാ​യേ​ൽ ഗ​സ്സ​യി​ൽ കാ​ട്ടി​ക്കൂ​ട്ടു​ന്ന​ത്. ഇ​തി​ന് ലോ​കം വ​ഴ​ങ്ങി​ക്കൊ​ടു​ത്തു​കൂ​ടാ.

സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും കൂ​ട്ട​ക്കു​രു​തി ന​ട​ത്തു​ന്ന വം​ശ​ഹ​ത്യ തു​ട​രു​മ്പോ​ൾ അ​ക്ര​മി​ക​ൾ​ക്ക് ചൂ​ട്ടു​പി​ടി​ക്കു​ന്ന ശാ​ക്തി​ക​ച്ചേ​രി​ക​ളു​ടെ മ​നു​ഷ്യ​ത്വ വി​രു​ദ്ധ​മാ​യ മ​നോ​ഭാ​വം മാ​ന​വി​ക​ത​ക്ക് നി​ര​ക്കാ​ത്ത​തും അ​തി​ലേ​റെ പ്രാ​കൃ​ത​വു​മാ​ണ്. അ​ധി​നി​വേ​ശ​വി​രു​ദ്ധ പോ​രാ​ട്ടം ന​ട​ത്തു​ന്ന ഫ​ല​സ്തീ​നി​ലെ സ്വാ​ത​ന്ത്ര്യ​പോ​രാ​ളി​ക​ൾ​ക്ക് എ​ന്നും ത​ങ്ങ​ളു​ടെ പി​ന്തു​ണ​യും പ്രാ​ർ​ഥ​ന​യു​മു​ണ്ടാ​വു​മെ​ന്ന് കെ.​എം.​സി.​സി ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം പ്ര​ഖ്യാ​പി​ച്ചു.

സം​ഗ​മം അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ് അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‍ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ക​മ്മി​റ്റി അം​ഗം ആ​ഷി​ഖ് ചെ​ല​വൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ​ഫൂ​ർ പ​ട്ടാ​മ്പി മ​ദീ​ന സം​സാ​രി​ച്ചു. സി.​കെ. റ​സാ​ഖ് മാ​സ്റ്റ​ർ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. മു​സ്ത​ഫ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി.​പി. അ​ബ്ദു​റ​ഹ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi Arabia News
News Summary - The world should not kneel before the constitution of Israel - KMCC
Next Story