Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോകം കോവിഡി​െൻറ...

ലോകം കോവിഡി​െൻറ ഞെട്ടലിൽ നിന്ന്​ മുക്തി നേടിയിട്ടില്ല -സൽമാൻ രാജാവ്​

text_fields
bookmark_border
ലോകം കോവിഡി​െൻറ ഞെട്ടലിൽ നിന്ന്​ മുക്തി നേടിയിട്ടില്ല -സൽമാൻ രാജാവ്​
cancel

ജിദ്ദ: ലോകജനതയും സമ്പദ്​ വ്യവസ്​ഥയും കോവിഡി​െൻറ ഞെട്ടലിൽ നിന്ന്​ മുക്തി നേടിയിട്ടില്ലെന്ന്​ സൽമാൻ രാജാവ്. ജി20 ഉച്ചകോടിയുടെ ഉദ്​ഘാടന സെഷനിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സൗദി ഭരണാധികാരി. ഇൗ വർഷം അസാധാരണമാണെന്നും കോവിഡ്​ ലോകത്തിന്​ സാമ്പത്തികവും സാമൂഹികവുമായ വലിയ നഷ്​ടം വരുത്തിയതിനാൽ സമൂഹത്തിന്​ ധൈര്യവും പ്രതീക്ഷയും നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിയിലേക്ക്​ ഏവരേയും സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്​. ദുഷ്​കരമായ നിലവിലെ സാഹചര്യം കാരണം റിയാദിലേക്ക്​ അതിഥികളെ​ എത്തിച്ച്​ വരവേൽക്കാൻ കഴിയാത്തതിൽ ദുഃഖിക്കുന്നു. ഇന്ന്​ നിങ്ങളെയെല്ലാം കാണുന്നത്​ വലിയ സന്തോഷമാണ്​. ഒപ്പം ഉച്ചകോടിയിൽ പ​െങ്കടുത്തതിന് എല്ലാരോടും​ നന്ദി അറിയിക്കുന്നു.

കോവിഡ്​ മൂലമുള്ള ലോക ജനതയുടെ കഷ്​ടപാട്​ തുടരുകയാണ്​​. എന്നാൽ അന്താരാഷ്​ട്ര സഹകരണത്തിലുടെ ഇൗ പ്രതിസന്ധിയെ മറികടക്കാൻ നാം പരമാവധി ശ്രമിക്കും. ഇൗ വർഷം മാർച്ചിൽ നടന്ന ഉച്ചകോടിയിൽ അടിയന്തിര വിഭവങ്ങൾ സമാഹരിക്കാമെന്ന്​ പ്രതിജ്ഞയെടുത്തിരുന്നു. പ്രതിസന്ധിയുടെ തുടക്കത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ ജി20 രാജ്യങ്ങൾ 21 ശതകോടി ഡോളർ സംഭാവന നൽകി. വികസ്വര രാജ്യങ്ങൾക്ക്​ അടിയന്തിര സഹായം നൽകി. ജനങ്ങൾക്കും കമ്പനികൾക്കുമുള്ള പിന്തുണയെന്ന നിലയിൽ​ 11 ​ട്രില്യൺ ഡോളറിലധികം സമ്പദ്​ രംഗത്തേക്ക്​ ഒഴുക്കി. സമ്പദ്​ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന്​ അസാധാരണമായ നടപടികൾ സ്വീകരിച്ചു. റിയാദ്​ ഉച്ചകോടി നിർണായകമായ ഫലങ്ങളിലേക്ക്​ നയിക്കുമെന്ന്​ ആത്മവിശ്വാസമുണ്ടെന്നും സൽമാൻ രാജാവ്​ പറഞ്ഞു.

എല്ലാവർക്കും 21ാം നൂറ്റാണ്ടി​ലെ അവസരങ്ങൾ പ്രയോജനപ്പെടുത്താനാണ്​ നാം ലക്ഷ്യമിടുന്നത്​. ജി20 സമ്പദ്​ വ്യവസ്ഥയെ പിന്തുണക്കുന്നതിനായി അസാധാരണമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്​. ജി20യിലെ വികസ്വര രാജ്യങ്ങൾക്ക്​ ഒരുമിച്ച്​ പിന്തുണ നൽകേണ്ടതുണ്ട്​. വ്യാപാരത്തി​െൻറയും ജനങ്ങളുടെയും ചലനം സുഗമമാക്കാൻ നമ്മുടെ സാമ്പത്തിക മേഖലയും അതിർത്തികളും വീണ്ടും തുറക്കണം. കോവിഡ്​ വൈറസിനുള്ള വാക്​സിനുകളും ചികിത്സകളും കണ്ടെത്തുന്നതിലെ പുരോഗതിയിൽ അഭിമാനിക്കുന്നു. വാക്​സിനുകൾ സാധാരണക്കാർക്ക്​ താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകൾ സൃഷ്​ടിക്കേണ്ടതുണ്ടെന്നും സൽമാൻ രാജാവ്​ പറഞ്ഞു. സമീപഭാവിയിൽ ജീവിതവും ഉപജീവനവും സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കു​േമ്പാൾ ഇൗ പ്രതിസന്ധിയിൽ നിന്ന്​ ഉയർന്നുവരുന്ന കേടുപാടുകൾ പരി​ഹരിക്കേണ്ടതുണ്ട്​. സ്​ത്രീകൾക്കും യുവാക്കൾക്കും സമൂഹത്തിലും തൊഴിൽ വിപണിയിലും അവരുടെ പങ്ക്​ വർധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ നൽകാൻ പ്രവർത്തിക്കണം. കൂടുതൽ സുസ്ഥിര സമ്പദ് ​വ്യവസ്ഥ സൃഷ്​ടിക്കുന്നതിന്​ ശ്രദ്ധനൽകണം. പരിസ്​ഥിതിയെ സംരക്ഷിക്കുന്നതിൽ ജി20 രാജ്യങ്ങൾ അന്താരാഷ്​ട്ര സമുഹത്തെ നയിക്കണം. കാലാവസ്ഥ വ്യതിയാനം നിരീക്ഷിക്കണം. പരിസ്​ഥിതിയും ആവാസവ്യവസ്​ ഥയും സംരക്ഷിക്കണം. വ്യത്തിയുള്ള അന്തരീക്ഷം സൃഷ്​ടിക്കപ്പെടണം. കൂടുതൽ സുസ്ഥിരവും താങ്ങാനാവുന്നതുമായ ഉൗർജ്ജ സംവിധാനങ്ങളെ ശക്തിപ്പെടുത്തണം.

ഇൗ സന്ദർഭത്തിൽ ഭൂമിയുടെ നാ​ശത്തെ ചെറുക്കാനും പവിഴപ്പുറ്റുകളും ജൈവവൈവിധ്യവും സംരക്ഷിക്കാനും ആഹ്വാനം ചെയ്യുന്നു. ഭൂമി​യെ സംരക്ഷിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയുടെ ഭാഗമാണത്​​. സാമ്പത്തിക പ്രതിസന്ധിക്ക്​ മറുപടിയായി ജി20 രാജ്യങ്ങളിലെ നേതാക്കൾ 12 വർഷം മുമ്പ്​ ഒരുമിച്ച്​ കൂടിയിരുന്നു. അന്താരാഷ്​ട്ര സഹകരണത്തിനും ആഗോള പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വേദിയാണ്​ ജി20 എന്നതി​െൻറ തെളിവായിരുന്നു അതി​െൻറ ഫലങ്ങൾ. ഇപ്പോഴിതാ ആളുകളെയും സമ്പദ്​ വ്യവസ്ഥയെയും ബാധിച്ച ​മറ്റൊരു ആഗോള പ്രതിസന്ധിയെ നേരിടാൻ നാം വീണ്ടും ഒരുമിച്ച്​ പ്രവർത്തിക്കുന്നു. റിയാദ്​ ഉച്ചകോടിയിലെ നമ്മുടെ സംയുക്ത ശ്രമങ്ങൾ സുപ്രധാനവും നിർണായകവുമായ ഫലങ്ങളിലേക്കും ലോക ജനതക്ക്​ ആശ്വാസവും പ്രത്യാശയും പകരുന്ന സാമ്പത്തിക സാമൂഹിക തീരുമാനങ്ങളിലേക്കും നയിക്കുമെന്നും​ ഉറപ്പുണ്ടെന്നും സൽമാൻ രാജാവ് കൂട്ടിച്ചേർത്തു.

Show Full Article
TAGS:G20saudi king
News Summary - The world is not free from the shock of Covid- Saudi King
Next Story