കെ.എം.സി.സി പ്രവർത്തനം ശ്ലാഘനീയം –വി.ഡി. സതീശൻ
text_fieldsഅഷ്റഫിെൻറ കുടുംബത്തിന് സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതിയുടെ തുക പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൈമാറുന്നു
അൽഖോബാർ: പ്രവാസികളെ ചേർത്തുപിടിച്ച് കെ.എം.സി.സി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ.എം.സി.സി അൽഖോബാർ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി 2021 വർഷ അംഗമായിരിക്കെ കഴിഞ്ഞ ആഗസ്റ്റിൽ മരണപ്പെട്ട നോർത്ത് പറവൂര്‍ കോട്ടുവള്ളി കൈതാരം കടപ്പിള്ളിപറമ്പില് (തൊമ്മന്കണ്ടത്തില്) അഷ്റഫിെൻറ കുടുംബത്തിന് സാമൂഹിക സുരക്ഷ പദ്ധതിയില്‍ സഹായധനം കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്ലോബൽ കെ.എം.സി.സി എറണാകുളം ജില്ല പ്രസിഡൻറ് നാസർ എടവനക്കാട്, കെ.എം.സി.സി നേതാക്കളായ മുസ്തഫ കമാൽ, അബ്ദുൽ ജലീൽ ആലുവ (റിയാദ് കെ.എം.സി.സി), പി.എ. റിയാദ് (ഷാർജ കെ.എം.സി.സി), അജാസ് ഇസ്മായിൽ കൊടികുത്തിമല, കുവൈത്ത് കെ.എം.സി.സി എറണാകുളം ജില്ല ജനറൽ സെക്രട്ടറി കെ.എസ്. ത്വൽഹത് ചെങ്ങമനാട്, പറവൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് ടി.കെ. ഇസ്മയിൽ, ജനറൽ സെക്രട്ടറി കെ.എ. അബ്ദുൽ കരീം, ട്രഷറർ ടി.എ. സിദ്ദീഖ്, എറണാകുളം ജില്ല പ്രവാസി ലീഗ് വൈസ് പ്രസിഡൻറ് അൻവർ കൈതാരം, പറവൂർ നഗരസഭ കൗൺസിലർ ടി.എം. അബ്ദുൽ സലാം, മുസ്ലിം ലീഗ് കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻറ് പി.എ. ബഷീർ, വി.ബി. അഷറഫ്, കെ.ആർ. റെജി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

