സ്ത്രീസുരക്ഷ നിയമം കര്‍ശനമാക്കി
text_fieldsജിദ്ദ: രാജ്യത്ത് സ്ത്രീ സുരക്ഷ നിയമം കർശനമാക്കി. സ്ത്രീകള്‍ക്കെതിരെ ലൈംഗികമായോ വാക്കോ ആംഗ്യമോ കൊണ്ടോ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കർശന താക്കീതുമായാണ് സൗദി ആഭ്യന്തര മന്ത്രാലയം നിയമം കടുപ്പിച്ചത്. പിടിയിലാകുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും ലക്ഷം റിയാല്‍ പിഴയും ചുമത്തും. ദേശീയ ദിനത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വിഡിയോകള്‍ പരിശോധിച്ച് 12 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് പ്രചരിപ്പിക്കുന്നവരെയും മന്ത്രാലയം നിരീക്ഷിച്ച് നടപടിയെടുക്കും.
കേസിെൻറ സ്വഭാവത്തിനനുസരിച്ചാണ് ജയില്‍ ശിക്ഷ കണക്കാക്കുക. പൊതു-സ്വകാര്യ ഇടങ്ങളില്‍ സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നാണ് രാജ്യനിയമം. ശാരീരികമായി ൈകയേറ്റം ചെയ്യുക, ലൈംഗിക ചുവയോടെ സംസാരിക്കുക, സമൂഹമാധ്യമങ്ങള്‍ വഴി മോശം കമൻറുകള്‍ ഇടുക, മോശമായ ആംഗ്യങ്ങളും ചിഹ്നങ്ങളും കാണിക്കുക എന്നിവക്കെല്ലാം കടുത്ത നടപടിയുണ്ടാകും. ലക്ഷം റിയാല്‍ പിഴയും ഈടാക്കും. ടിക് ടോക് ഉള്‍പ്പെടെ സമൂഹമാധ്യമം വഴി മോശം കമൻറുകള്‍ നടത്തിയവരും വിഡിയോ പോസ്റ്റ് ചെയ്തവരും കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായവരിൽപെടും.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ എല്ലാ തരത്തിലുള്ള ചൂഷണങ്ങള്‍ക്കും ജയില്‍ കയറേണ്ടി വരും. ഇത്തരം അതിക്രമങ്ങളില്‍ സഹായിക്കുന്നവര്‍ക്കും ശിക്ഷയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

