വനിത കെ.എം.സി.സി പ്രവർത്തകർ രക്തം നൽകി
text_fieldsരക്തദാന പരിപാടിയിൽ പെങ്കടുത്ത റിയാദിലെ വനിത കെ.എം.സി.സി പ്രവർത്തകർ
റിയാദ്: സൗദി അറേബ്യയുടെ 90ാം ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി കെ.എം.സി.സി ദേശീയ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം റിയാദ് സെൻട്രൽ കമ്മിറ്റി വനിത പ്രവർത്തകർ രക്തം ദാനം ചെയ്തു. റിയാദ് ശുമൈസി ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്താണ് രക്തം നൽകിയത്. വനിത വിങ് പ്രസിഡൻറ് റഹ്മത് അഷ്റഫ്, ജനറൽ സെക്രട്ടറി ജസീല മൂസ, പ്രവർത്തക സമിതി അംഗങ്ങളായ ഷഹർബാൻ മുനീർ, നജ്മ ഹാഷിം, ഫസ്ന ഷാഹിദ്, ബുഷ്റ ഹാരിസ്, റൈഹാന ഹാരിസ് എന്നിവരുടെ നേതൃത്വത്തിൽ 15ഒാളം പ്രവർത്തകരാണ് ക്യാമ്പിൽ രക്തം നൽകിയത്.
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ക്യാമ്പ് കോഓഡിനേറ്റർ സിദ്ദീഖ് തൂവൂർ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജലീൽ തിരൂർ, സുബൈർ അരിമ്പ്ര, ഷാഹിദ് മാസ്റ്റർ, സിദ്ദീഖ് കോങ്ങാട്, മുജീബ് ഉപ്പട, സഫീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

