റിയാദ് സലഫി മദ്റസയിൽ പൊതുപരീക്ഷ വിജയികളെ ആദരിച്ചു
text_fieldsകെ.എൻ.എം പൊതുപരീക്ഷയിൽ 100 ശതമാനം മാർക്ക് നേടിയ ഹിബ ബഷീറിന് ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി പ്രശംസാഫലകം സമ്മാനിക്കുന്നു
റിയാദ്: കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) അഞ്ച്, ഏഴ് ക്ലാസുകളിലെ പൊതുപരീക്ഷയിൽ ഉന്നത മാർക്ക് നേടി വിജയിച്ച കുട്ടികളെ റിയാദ് സലഫി മദ്റസ ആദരിച്ചു.
ബത്ഹയിലെ മദ്റസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉന്നതവിജയം നേടിയ ഹലീമ ത്വാഹ, ഹിബ ബഷീർ, ഹാനിയ ആഷിഖ്, റിഫ റുസ്സൽ, റാസിൻ ഷാഹിദ്, നിമ്റ നസ്റിൻ, അഹമ്മദ് സിദാൻ, സൂഫിയ പുന്നോത്ത്, ഫാത്തിമ ശാസ എന്നീ കുട്ടികളെയാണ് ആദരിച്ചത്. മദ്റസ മാനേജ്മെൻറ് കമ്മിറ്റിയും പി.ടി.എ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾക്ക് പ്രത്യേകം സമ്മാനങ്ങളും വിതരണം ചെയ്തു.
കെ.എൻ.എം പൊതുപരീക്ഷയിൽ ജി.സി.സിയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്ക് ഇരുത്തിയ റിയാദ് സലഫി മദ്റസ 100 ശതമാനം വിജയം കരസ്ഥമാക്കി. മുഴുവൻ വിഷയങ്ങളിലും 100 ശതമനാം മാർക്ക് നേടിയ ഹിബ ബഷീറിനെ പ്രത്യേകം സമ്മാനം നൽകി ആദരിച്ചു. അബ്ദുറസാഖ് സ്വലാഹി, മുഹമ്മദ് സുൽഫിക്കർ, അംജദ് അൻവരി, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, ഫൈസൽ പൂനൂർ, ജലീൽ, ഷിഹാബ്, സഅദുദ്ദീൻ സ്വലാഹി നജീബ്, സുബൈർ, അസ്കർ, യാക്കൂബ്, കബീർ, ബഷീർ പുന്നോത്ത്, ബാസിൽ, ഇഖ്ബാൽ, വാജിദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മദ്റസയിലെ മുഴുവൻ ക്ലാസുകളിലേക്കും അഡ്മിഷൻ തുടരുന്നതായും ടീനേജ് കുട്ടികൾക്കായി പ്രത്യേക കോഴ്സ് ആരംഭിച്ചതായും അഡ്മിഷൻ ആവശ്യങ്ങൾക്ക് 0562508011 എന്നനമ്പറിൽ ബന്ധപ്പെടാമെന്നും മദ്റസ മനേജർ മുഹമ്മദ് സുൽഫിക്കർ, പ്രിൻസിപ്പൽ അംജദ് അൻവരി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

