Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​പ, യൂ​റോ പ്ര​വ​ച​ന...

കോ​പ, യൂ​റോ പ്ര​വ​ച​ന വി​ജ​യി​ക​ൾ​ക്ക് ഒ.​​െഎ.സി.​സി സ​മ്മാ​നം ന​ൽ​കി

text_fields
bookmark_border
കോ​പ, യൂ​റോ പ്ര​വ​ച​ന വി​ജ​യി​ക​ൾ​ക്ക്   ഒ.​​െഎ.സി.​സി സ​മ്മാ​നം ന​ൽ​കി
cancel
camera_alt

ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട്​ ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​വ​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​ത​പ്പോ​ൾ

ദ​മ്മാം: കോ​പ അ​മേ​രി​ക്ക, യൂ​റോ ക​പ്പ് എ​ന്നി​വ​യി​ലെ പ്ര​വ​ച​ന മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. ദ​മ്മാം ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​ൻ​ഡ് ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റീ​ജ​ന​ൽ പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ റ​സാ​ഖ്​ തെ​ക്കേ​പ്പു​റം എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യ ലീ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ, കോ​യ​ട്ടി ബ​റാ​മി എ​ന്നി​വ​ർ​ക്ക് കൈ​മാ​റി. ച​ട​ങ്ങി​ൽ നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ര​മേ​ശ് പാ​ല​ക്കാ​ട്, വ​നി​ത​വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ്​ രാ​ധി​ക ശ്യാം ​പ്ര​കാ​ശ്, പാ​ല​ക്കാ​ട്‌ പ്ര​സി​ഡ​ൻ​റ്​ ശ്യാം ​പ്ര​കാ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​വാ​സ ലോ​ക​ത്തു നി​ന്നും കാ​യി​ക രം​ഗ​ത്ത് കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​വ​രു​ന്ന ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പ്ര​വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണെ​ന്നും പ്ര​ത്യേ​കി​ച്ച് ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ലെ പ്ര​വ​ച​ന മ​ത്സ​ര​വി​ജ​യി​യാ​കു​മ്പോ​ൾ അ​തി​ലേ​റെ സ​ന്തോ​ഷ​മാ​ണെ​ന്നും മ​ത്സ​ര വി​ജ​യി​ക​ൾ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്‌​ലം ഫ​റോ​ക് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​കെ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The winners of the Copa and Euro predictions were awarded by the OACC
Next Story