Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവാചകെൻറ വഴിയും വെളിച്ചവും; യാംബുവിൽ പൊതുപ്രഭാഷണം സംഘടിപ്പിച്ചു
text_fieldsbookmark_border
‘പ്രവാചകെൻറ വഴിയും വെളിച്ചവും’ കാമ്പയിനോടനുബന്ധിച്ച് തനിമ യാംബു, മദീന സോൺ സംഘടിപ്പിച്ച പൊതുപ്രഭാഷണത്തിൽനിന്ന്
യാംബു: 'പ്രവാചകെൻറ വഴിയും വെളിച്ചവും' എന്ന ശീർഷകത്തിൽ തനിമ സൗദി ഘടകം സംഘടിപ്പിക്കുന്ന സന്ദേശ പ്രചാരണ കാമ്പയിെൻറ ഭാഗമായി യാംബുവിൽ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. തനിമ യാംബു, മദീന സോണൽ ജനറൽ സെക്രട്ടറി സലിം വേങ്ങര മുഖ്യ പ്രഭാഷണം നടത്തി. പ്രവാചകൻ മുഹമ്മദ് നബിയുടെ മഹിതമായ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജനക്ഷേമത്തിനും നന്മക്കും നിലകൊള്ളാൻ സമൂഹം തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് ജാബിർ വാണിയമ്പലം ഓൺലൈൻ സംഗമത്തിൽ അധ്യക്ഷത വഹിച്ചു. അനീസുദ്ദീൻ ചെറുകുളമ്പ് സ്വാഗതവും സാബു വെള്ളാരപ്പിള്ളി നന്ദിയും പറഞ്ഞു. മുസ്തഫ കുന്നക്കാവ് ഖുർആൻ പാരായണം നടത്തി.
Next Story

