ആവേശവും രുചിയും പകർന്ന് ഹാഇലിൽ ‘വിജയ് ദം ദം ബിരിയാണി റോഡ് ഷോ’ അരങ്ങേറി
text_fieldsഹാഇലിൽ അരങ്ങേറിയ ‘വിജയ് ദം ദം ബിരിയാണി റോഡ് ഷോ’യിൽ വിജയികളും വിധികർത്താക്കളും മത്സരത്തിൽ പങ്കെടുത്തവരും സംഘാടകരും
റിയാദ്: ശീതക്കാറ്റ് വീശുന്ന കാലാവസ്ഥയിലും ആവേശം ജ്വലിക്കും മത്സരത്തിെൻറ ചൂടും നാവിൽ കപ്പലോടും രുചിയും പകർന്ന് ‘ഗൾഫ് മാധ്യമം’ ഒരുക്കിയ ‘വിജയ് ദംദം ബിരിയാണി’ മെഗാ റോഡ് ഷോ ഹാഇലിൽ അരങ്ങേറി.
വൈകീട്ട് 6.30 മുതൽ ഹാഇലിലെ സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റിൽ നടന്ന പരിപാടി അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറി. നേരത്തെ രജിസ്റ്റർ ചെയ്തവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കായി ഒരുക്കിയ ‘ലാറ്ററൽ എൻട്രി’ മത്സരമായിരുന്നു റോഡ് ഷോയിലെ പ്രധാന ആകർഷണം. സൗദി, യമൻ, ബംഗ്ലാദേശ്, പാകിസ്താൻ, ഇന്ത്യൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 20ഓളം ആളുകൾ തയ്യാറാക്കി കൊണ്ടുവന്ന വിവിധ തരം ബിരിയാണികളുടെ പാചക വൈദഗ്ധ്യവും രുചിയും മത്സരത്തിൽ മാറ്റുരച്ചു.
ദം രാജയായി മലയാളി അഹമ്മദ് കബീറും, ദം സ്റ്റാറായി പാകിസ്താൻ സ്വദേശിനി മറിയം ഉമറും തെരഞ്ഞെടുക്കപ്പെട്ടു. ഇവർ നേരിട്ട് സെമി ഫൈനലിലേക്ക് കടക്കാനുള്ള ‘ഗോൾഡൻ ടിക്കറ്റി’ന് അർഹത നേടി. പാചക വിദഗ്ധരായ ഷാജഹാൻ, സബ്ന അബ്ദീൽ മജീദ് എന്നിവർ ചേർന്നാണ് വിധിനിർണയം നടത്തിയത്. നിസാർ വാണിയമ്പലമായിരുന്നു പരിപാടിയുടെ അവതാരകൻ.
ബിരിയാണി മത്സരത്തിന് പുറമെ പരിപാടി വീക്ഷിക്കാനെത്തുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കുമായി ഫാമിലി ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ എന്നിവയും ഒരുക്കിയിരുന്നു. വിജയികൾക്ക് വിജയ് മസാലയുടെ ആകർഷകമായ ഗിഫ്റ്റ് ഹാംപറുകളും മറ്റ് നിരവധി സമ്മാനങ്ങളും സമ്മാനിച്ചു. കൂടാതെ വിവിധ കലാപരിപാടികളും അരങ്ങേറി.
ഫ്രൻഡി മൊബൈൽ പ്രതിനിധികളായ ലുക്മാൻ, അബ്ദുൽ അസീസ്, ഹാഇൽ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് സിദ്ദീഖ്, ഗൾഫ് മാധ്യമം-മീഡിയ വൺ കോഓഡിനേഷൻ ഖസീം പ്രവിശ്യാ ചെയർമാൻ റഷീദ് വഴക്കാട്, ഹാഇൽ കോഓഡിനേഷൻ പ്രതിനിധി ശിഹാബ് കാസിം, ഷാംസ് ട്രേഡിങ്ങ് മാനേജർ സഫീർ, അസ്രാർ ട്രേഡിങ്ങ് ജനറൽ മാനേജർ മുഹമ്മദ് റാഖി, വിജയ മസാല സൂപ്പർ വൈസർ ആലി, സിറ്റി ഫ്ലവർ ഹാഇൽ ബ്രാഞ്ച് മാനേജർ മനോജ് തിരൂർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
ഗൾഫ് മാധ്യമം സൗദി റസിഡൻറ് മാനേജർ സലീം മാഹി, ബിസിനസ് ഡവലപ്മെൻറ് മാനേജർ നിഹാൽ, ബിസിനസ് എക്സിക്യുട്ടീവ് മുനീർ എല്ലുവിള, ഹാഇലിലെ ഗൾഫ് മാധ്യമം പ്രധിനിധികളായ ഹനീഫ, മുബാറക്, അഫ്സൽ മുഹമ്മദ്, ഷംനാജ്, നവാസ്, ശരീഫ്, ഫൈസൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വീഡിയോ, ഫോട്ടോ ചുമതല അഫ്സൽ വെഞ്ഞാറമൂട് നിർവഹിച്ചു. നവാസ്, അഫ്വാൻ, സഫ്വാൻ എന്നിവർ സാേങ്കതിക സഹായം നൽകി.
ലുലു, ഫ്രൻണ്ടി, സിറ്റിഫ്ലവർ, കാഫ്, ടാക്സ് പോയിൻറ്, അസ്റാർ ട്രയിഡിങ് കമ്പനി, ഷംസ് ഹാഇൽ എന്നീ കമ്പനികളായിരുന്നു പരിപാടിയുടെ പ്രായോജകർ. ജൂണിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നടക്കുന്ന സെമി ഫൈനലിലേക്കും തുടർന്ന് റിയാദിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്കുമുള്ള പ്രതിഭകളെ കണ്ടെത്താനാണ് റോഡ് ഷോകൾ ലക്ഷ്യമിടുന്നത്.
പ്രശസ്ത ഷെഫ് സുരേഷ് പിള്ള, മലബാറിെൻറ രുചി മഹാറാണി ആബിദ റഷീദ്, ഫുഡ് വ്ലോഗറും അവതാരകനുമായ രാജ് കലേഷ് എന്നിവർ പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ 40,000 റിയാൽ ക്യാഷ് പ്രൈസ് ഉൾപ്പെടെ ആകെ 50,000 റിയാലിെൻറ വമ്പിച്ച സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

