Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

വ​ർ​ഗീ​യ​ത​ക്കെ​തി​രെ​യു​ള്ള സ​ഹോ​ദ​ര്യ രാ​ഷ്​​ട്രീ​യ​ത്തി​െൻറ വി​ജ​യം -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ദ​മ്മാം

text_fields
bookmark_border
വ​ർ​ഗീ​യ​ത​ക്കെ​തി​രെ​യു​ള്ള സ​ഹോ​ദ​ര്യ രാ​ഷ്​​ട്രീ​യ​ത്തി​െൻറ വി​ജ​യം -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ദ​മ്മാം
cancel

ദ​മ്മാം: വ​ർ​ഗീ​യ കാ​ർ​ഡി​റ​ക്കി മൂ​ന്നാം വ​ട്ടം അ​ധി​കാ​ര​ത്തി​ൽ വ​രാ​നു​ള്ള ഇ​ട​തു​പ​ക്ഷ​ത്തി​െൻറ ശ്ര​മ​ത്തെ വോ​ട്ട് കൊ​ണ്ട് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ കേ​ര​ള ജ​ന​ത​ക്ക് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു. ദ​മ്മാ​മി​ൽ ചേ​ർ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ യു.​ഡി.​എ​ഫ് നേ​ടി​യ ഉ​ജ്വ​ല വി​ജ​യ​ത്തി​ൽ ക​മ്മി​റ്റി സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തി. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മു​ന്നോ​ട്ട് വെ​ച്ച സ​ഹോ​ദ​ര്യ രാ​ഷ്​​ട്രീ​യം ജ​നം ഏ​റ്റെ​ടു​ത്തു എ​ന്ന​തി​െൻറ തെ​ളി​വാ​ണ് കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷം ഭ​ര​ണ​ത്തി​െൻറ ത​ണ​ലി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത ചേ​രി​തി​രി​വ് തി​രി​ച്ചു​പി​ടി​ക്കേ​ണ്ട​തു​ണ്ടെ​ന്നും, ജ​ന​ങ്ങ​ൾ ന​ൽ​കി​യ വ​ൻ പി​ന്തു​ണ​ക്ക് പ​ക​ര​മാ​യി മി​ക​ച്ചൊ​രു ഭ​ര​ണം കാ​ഴ്ച​വെ​ക്കാ​ൻ യു.​ഡി.​എ​ഫി​ന് ക​ഴി​യ​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്റ് ജം​ഷാ​ദ് ക​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം, സാ​ബി​ഖ് കോ​ഴി​ക്കോ​ട്, ബി​നാ​ൻ ബ​ഷീ​ർ, ഉ​ബൈ​ദ്, സ​ലീം ക​ണ്ണൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamvictoryExpatriate Welfare
News Summary - The victory of the politics of brotherhood against casteism - Expatriate Welfare Dammam
Next Story